കലാകിരീടത്തിന് മാറ്റുകൂട്ടി ശ്രീകൃഷ്ണപുരത്തെ നക്ഷത്രങ്ങള്‍
അബ്ദല്ല കരിപ്പമണ്ണ
ശ്രീകൃഷ്ണപുരം: പാലക്കാടന്‍ പ്രതിരോധക്കോട്ടക്ക് കലയുടെ വര്‍ണ്ണപകിട്ടേകി പൊതു വിദ്യാഭ്യാസത്തിനും പൊതുവിദ്യാലയങ്ങള്‍ക്കും ശക്തിപകര്‍ന്ന് ശ്രീകൃഷ്ണപുരത്തെ കലാപ്രതിഭകള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നമ്മുടെ ജില്ലക്ക് വേണ്ടി 50 പോയന്റ് കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയ സംഗീത നൃത്ത ഇനങ്ങളുടെ അവതരണങ്ങളിലൂടെ നേടിയ ഈ വിജയം ശ്രീകൃഷ്ണപുരത്തെ കലാപൈതൃകത്തിന് നേര്‍സാക്ഷ്യമായി. 10 ഇനങ്ങളിലായി ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നേടിയ വിജയം പാലക്കാട് ജില്ലയ്ക്ക് കലാ കിരീടം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി. സമസ്യാപൂരണം (സംസ്‌കൃതോത്സവം) എം പി സ്‌നേഹ, അഷ്ടപദി (സംസ്‌കൃതോത്സവം) സി ശ്രീദേവന്‍, കൂടിയാട്ടം(സംസ്‌കൃതോത്സവം) എംവി ഗായത്രി, എംപി സ്‌നേഹ,വി എം അവന്തിക, എംവി ദേവിശ്രീ, ആര്യ രമേശ്, സി ദേവിക ഇ വി ശ്രീദുര്‍ഗ്ഗ,കേരളനടനം (എച്.എസ് ) എസ് പി ആദിത്യ കൃഷ്ണ മലയാള പദ്യം(എച്.എസ്.എസ് ) എ ബി ശ്യാമപ്രസാദ്, ലളിതഗാനം(എച്.എസ്.എസ് ) സിടി പൃഥ്വീരാജ്, കഥകളിസംഗീതം(എച്എസ്. എസ് ) എ എം ഉമ, കാവ്യകേളി(ഒടട) എസ് ആര്‍ നവനീത് കൃഷ്ണന്‍ , കഥകളി(എച്.എസ്.എസ് )എം ആദിത്യന്‍ തിരുവാതിര(എച്.എസ്.എസ് ) പി അനുജ, രശ്മി രാധാകൃഷ്ണന്‍, എ കെ നീതുകൃഷ്ണ, പി സ്‌നേഹ,എം വി നിജിഷ , എം സ്വാതി ,വി അപര്‍ണ,എം ഹരിത, കെ ബി ഗായത്രി, എന്നീ വിദ്യാര്‍ത്ഥികളുടെ മികവാര്‍ന്ന പ്രകടനത്തിലൂടെയാണ് വിദ്യാലയത്തിനും ശ്രീകൃഷ്ണപുരം കലാഗ്രാമത്തിനും പാലക്കാട് ജില്ലക്കുംഈ പൊന്‍തിളക്കം സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."