നടമാളിക റോഡിലെ മാലിന്യം: ശുചിയാക്കാന്‍ ഉറച്ചു സ്വകാര്യവ്യക്തി
മണ്ണാര്‍ക്കാട്: ആശുപത്രിപ്പടി നടമാളിക ഉദയമാര്‍ഗം റോഡില്‍ അഴുക്കുചാല്‍ നിറഞ്ഞു കവിഞ്ഞ് മലിനജലം സ്ലാബിനു മുകളില്‍ തളംകെട്ടി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും യാതൊരു നടപടിയും കൈക്കൊള്ളാത്ത മുന്‍സിപ്പാലിറ്റി അധികൃതര്‍ക്കെതിരേ പ്രതിഷേധവുമായി സ്വകാര്യവ്യക്തി രംഗത്ത്. മുന്‍സിപ്പാലിറ്റി അനാസ്ഥക്കെതിരേ തൊട്ടടുത്ത കെട്ടിട ഉടമയാണ് അഴുക്കുചാല്‍ ശുചീകരിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അഴുക്കുചാലിന്റെ മുകളിലുള്ള സ്ലാബ് ജെ.സി.ബി ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇളക്കി മാറ്റുകയും കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം കോരി മാറ്റുകയും ചെയ്തു. അഴുക്കുചാല്‍ പൂര്‍ണമായും അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ഉണ്ടായിരുന്നതെന്ന് കെട്ടിട ഉടമ പറയുന്നു. ഇതിനെതിരേ നിരന്തരം പരാതിയുമായി മുനിസിപ്പാലിറ്റിയെ സമീപിച്ചിരുന്നെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. മാലിന്ന്യം ഒഴുക്കി വിടുന്നതിനെതിരേ പേരിനെന്നോണം അധികൃതര്‍ സ്ഥാപനങ്ങളിലും വീടുകളിലും നോട്ടീസ് നല്‍കിയിരുന്നു. രണ്ട് ദിവസത്തിനകം ശെരിയാക്കാമെന്നുള്ള ഉറപ്പും പ്രദേശ വാസികള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ഉറപ്പു നല്‍കിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് സ്വയം ശുചീകരിക്കാന്‍ ഇദ്ദേഹം മുന്നിട്ടിറങ്ങിയത്. ജനത്തിരക്കും വാഹന തിരക്കും പൊതുവേ കുറവായ ഞായറാഴ്ച ദിവസങ്ങളില്‍ മാത്രമേ പ്രദേശത്ത് അറ്റകുറ്റപ്പണികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ആയതിനാല്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ പൂര്‍ണമായി അഴുക്കുചാലില്‍ ഉള്ള തടസങ്ങള്‍ നീക്കാന്‍ ആണ് ഉദ്ധേശമെന്നും അദ്ദേഹം അറിയിച്ചു. രജിസ്റ്റര്‍ ഓഫിസ് മുതലുള്ള ഹോട്ടലുകളിലെയും വീടുകളിലേയും കെട്ടിട സ്ഥാപനങ്ങളിലെയും അഴുക്കുവെള്ളം ഇതുവഴിയാണ് ഒഴുകി പോകുന്നത്. ഇത്രയും സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വരുന്ന മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കേണ്ടത് മുനിസിപ്പാലിറ്റിയാണ് എന്നിരിക്കെയാണ് സ്വകാര്യവ്യക്തി ഇത്തരം മാതൃക ഉദ്യമമായി മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്നും ഏറെ ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."