വെനസ്വലയില്‍ പുതിയ ദേശീയ അസംബ്ലി ഇന്ന്
കരാക്കസ്: പ്രതിഷേധങ്ങള്‍ക്കിടെ പുതിയ വെനസ്വലന്‍ അസംബ്ലി ഇന്ന് അധികാരത്തില്‍ വരും. ജനാധിപത്യ നിയമങ്ങളെ അവഗണിക്കുന്നതായുള്ള അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കും ജനകീയ പ്രക്ഷോഭത്തിനായുള്ള പ്രതിപക്ഷ ആഹ്വാനത്തിനുമിടയിലാണ് പുതിയ ദേശീയ ഭരണഘടനാ അസംബ്ലിക്ക് പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്നത്.
ഇന്നു രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് ദേശീയ അസംബ്ലി മന്ദിരത്തില്‍ പുതിയ സര്‍ക്കാരിന്റെ ആദ്യയോഗം ചേരും. ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ കക്ഷികള്‍ തടയുമെന്ന് അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് വെനസ്വെലയില്‍ 545 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടി മദുറോയുടെ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. എന്നാല്‍, എല്ല ജനാധിപത്യ നിയമങ്ങളെയും കാറ്റില്‍പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് പ്രതിപക്ഷ കക്ഷികളും ലോകരാഷ്ട്രങ്ങളും ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."