കോവൂരിനെ പുറത്താക്കാന്‍ നോക്കി; ശ്രീധരന് നായര്‍ പുറത്തായി
ശാസ്താംകോട്ട: ആര്.എസ്.പി ലെനിനിസ്റ്റിന്റെ സംസ്ഥാന കമ്മറ്റിയിലെ വിഭാഗീയത മറ നീക്കി പുറത്തുവന്നു. ആര്.എസ്.പിയില്‍ നിന്ന് പുറത്തുപോയി കോവൂര്‍ കുഞ്ഞുമോന് രൂപീകരിച്ച ആര്.എസ്.പി എല്ലില്‍ നിന്ന് കോവൂരിനെ തന്നെ പുറത്താക്കാന്‍ തക്കം പാത്തിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമ്പലത്തറ ശ്രീധരന് നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റിയി യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് അമ്പലത്തറ ശ്രീധരന് നായരെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ജില്ലാ സെക്രട്ടറിമാരെയും പുറത്താക്കിയത്. അസി. സെക്രട്ടറിയായിരുന്ന ബലദേവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതിനുള്ള പ്രതികാരം കൂടിയായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്.
അമ്പലക്കര ശ്രീധരന് നായരെക്കൂടാതെ ശ്രീധരന് നായരെ പിന്തുണയ്ക്കുന്ന നാല് ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുകയും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മൂന്നു ജില്ലാ കമ്മിറ്റികള്‍ പരിച്ചു വിടുകയും ചെയ്തു. കോഴിക്കോട് ജില്ലാ സെക്രട്ടറി മനോജ്, വയന്ട് ജില്ലാ സെക്രട്ടറി ബെന്നി, തിരുവന്തപുരം ജില്ലാ സെക്രട്ടറി പൂവച്ചല്‍ നാസര്‍, കൊല്ലം ജില്ലാ സെക്രട്ടറി ബിജു ലക്ഷ്മിനാഥ് എന്നിവരെയാണ് പുറക്കായത്. 52 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 30 പേരാണ് പങ്കെടുത്തത്. അമ്പലക്കര ശ്രീധരന് നായരെ അനുകൂലിക്കുന്ന ഇരുപതോളം വരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നു. ഇവരുടെ നേതൃത്വത്തില്‍് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."