മട്ടന്നൂര്‍ തെരഞ്ഞെടുപ്പ്: പോളിങ് സാധനങ്ങളുടെ വിതരണം ഏഴിന്
മട്ടന്നൂര്‍: നഗരസഭാ പൊതുതെരഞ്ഞെടുപ്പിന് ആവശ്യമായ പോളിങ് സാധനങ്ങള്‍ ഏഴിന് വിതരണം ചെയ്യുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ചാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതും എട്ടിന് പോളിങ് അവസാനിച്ച ശേഷം അവ തിരികെ വാങ്ങുന്നതും. സാധനങ്ങളുടെ വിതരണത്തിനും തിരികെ വാങ്ങലിനും ഏഴ് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടര്‍ എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
പോളിങ് ആവശ്യത്തിനുള്ള ഫോറങ്ങള്‍, രജിസ്റ്ററുകള്‍, സ്റ്റേഷനറി, മറ്റ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്നിവ ഓരോ പോളിങ് സ്റ്റേഷനും വേണ്ടി പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് അഞ്ചിന് പൂര്‍ത്തിയാക്കും. അതിനുശേഷം അവ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വിതരണ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമുകളിലാകും സൂക്ഷിക്കുക. ഏഴിന് പോളിങ് സാധനങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും കൗണ്ടറുകളിലൂടെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുമെന്നും കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."