കൃഷിമന്ത്രി ശീതകാല പച്ചക്കറിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു
മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ ശീതകാല പച്ചക്കറി തോട്ടങ്ങള്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ സന്ദര്‍ശിച്ചു.
മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പരാതികളും പരിവേതനങ്ങളുമായി കര്‍ഷകരെത്തി.
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയും കൃഷി വകുപ്പിലെയും വി എഫ് സി കെ യുടെയും സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിലെയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ പച്ചകറി കര്‍ഷകര്‍ക്ക് മാത്രമാണ് പച്ചക്കറി പഴവര്‍ഗ കൃഷിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. അതിന് മാറ്റം വരുത്തി ദേവികുളം ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തുമെന്നും പഴം പച്ചകറി എന്നിവ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ശീതീകരണ സംവിധാനം കാന്തല്ലൂരില്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു
കര്‍ഷകരുടെ പ്രധാന ആവശ്യമായ പച്ചക്കറിയുടെ സംഭരണം സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിനെ കൊണ്ട് ചെയ്യിക്കുമെന്നും ഓണം കൃസ്മസ് വിപണിയിലേക്ക് മാത്രമല്ലാതെ വര്‍ഷത്തിലെ 52 ആഴ്ച്ചയിലും കര്‍ഷകര്‍ക്ക് ന്യായവില നല്‍കി കൊണ്ട് സര്‍ക്കാര്‍ സംവിധാനത്തില്‍ പച്ചകറികള്‍ തരംതിരിക്കാതെ ശേഖരിച്ച് വിപണിയില്‍ എത്തികും.
കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെ ഈ മേഖലയിലെ പച്ചക്കറി കൃഷി വര്‍ധിപ്പിക്കുന്നതിലേക്കായി നിയമിക്കുമെന്നും ഇവിടെ ജോലി ചെയ്യാന്‍ സ്വമേധയാ താല്‍പ്പര്യമുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് കാന്തല്ലൂരിലെ പഴ വര്‍ഗ തോട്ടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. വിളവെടുപ്പിനു പാകമായ ആപ്പിള്‍ തോട്ടങ്ങളില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി പഴവര്‍ഗങ്ങള്‍ കടുതലായി ഉല്‍പ്പാതിപ്പികുന്നതിനെ കുറിച്ച് കര്‍ഷകരോട് ആരാഞ്ഞു. മന്ത്രി ഇന്നും ഇടുക്കിയില്‍ തങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."