കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമായി
കൊച്ചി: പ്രളയാനന്തര നവകേരളം രൂപകല്‍പന ചെയ്യുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങള്‍ ഉരുത്തിരിയണമെന്ന ആഹ്വാനത്തോടെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ മേളയായ കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമായി.
അടുത്ത നൂറു വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള നവകേരള നിര്‍മിതിയുടെ രൂപകല്‍പനയാകണം ഉണ്ടാകേണ്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല ഐ.ടി സമിതി ചെയര്‍മാനുമായ എസ്.ഡി ഷിബുലാല്‍ നിര്‍ദേശിച്ചു. സാക്ഷരതയിലും ആരോഗ്യമേഖലയിലുമടക്കം കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വലുതായിരിക്കെ തന്നെ നവകേരള നിര്‍മിതിയില്‍ ഡിസൈനിംഗ് പോലുള്ള വിപ്ലവകരമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 12 മാസത്തിനിടെ കേരളം ഒരുപാട് വിജയങ്ങള്‍ക്ക് സാക്ഷിയായി. നിരവധി പുതിയ കമ്പനികള്‍ കേരളത്തിലേക്ക് വന്നു. ഹാഷ് ഫ്യൂച്ചര്‍ കേരളത്തിനു മുന്നില്‍ പുതിയ വഴികള്‍ തുറന്നു. ഡിസൈന്‍ സമ്മിറ്റ് ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഡിസൈനിംഗ് ഉരുത്തിരിയുന്നത് സൃഷ്ടിപരമായ ചിന്തകളില്‍ നിന്നാണ്. മറ്റ് പല മേഖലകളിലുള്ളവരും തങ്ങളുടെ ജോലി കമ്പ്യൂട്ടറുകള്‍ എന്നാണ് ഏറ്റെടുക്കാന്‍ പോകുന്നതെന്ന് ആശങ്കപ്പെടുമ്പോള്‍ സൃഷ്ടിപരമായ രൂപകല്പനയില്‍ നിര്‍മിതബുദ്ധി ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ഷിബുലാല്‍ ചൂണ്ടിക്കാട്ടി.
ഏത് സാങ്കേതികവിദ്യയെയും കൂടുതല്‍ ഉപയോഗപ്രദമാക്കാന്‍ ഡിസൈനിംഗ് മികവിന് കഴിയുമെന്നും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഡിസൈന്‍ ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോണ്‍സറായ സെറയുടെ മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് പി.കെ ശശിധരന്‍, സമ്മര്‍ സ്‌കൂള്‍ മേധാവി അന ലോറ ഫാരിയസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."