ബി.ജെ.പിയുടെ വളര്‍ച്ചക്ക് കാരണം ബാബരി മസ്ജിദിന്റെ തകര്‍ച്ച: സ്വാമി വിശ്വഭദ്രാനന്ദ
കോതമംഗലം: രാജ്യത്ത് താമര വിരിയാന്‍ ഇടയാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രാജ്യം ഭരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു.
താമര ഒരു സുപ്രഭാതത്തില്‍ വിരിഞ്ഞതല്ല. അതിന് വിരിയാന്‍ ഒരു ചെളിക്കുളം ആവശ്യമാണ്. ഇതുണ്ടാക്കി നല്‍കിയതിന് പിന്നില്‍ ഇന്ത്യ ഭരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചരിത്ര സ്മാരകമായിരുന്ന ബാബരി മസ്ജിദ് തകര്‍ക്കാനെത്തിയവര്‍ക്കു മുന്നില്‍ പട്ടാളത്തിന് അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നുവെങ്കില്‍ ബി.ജെ.പി എന്ന പാര്‍ട്ടി തന്നെ ഇന്ന് ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നില്ല. അത് കൊണ്ടാണ് ബി.ജെ.പി.യുടെ വളര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്നും രാജ്യം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് താന്‍ പറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കെ .എം.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് കൊലവിളി മതേതര ഇന്ത്യ കാവലിരിക്കുക എന്ന കാംപയിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ച സമരകാഹളം പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ .എം.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ നാസറുദ്ധീന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. എഫ്. മുഹമ്മദ് അസ്‌ലം മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.വൈ.എഫ് അയ്യുട്ടിപ്പടി യൂണിറ്റ് സമാഹരിച്ച വിവാഹ ധനസഹായത്തിന്റെ വിതരണം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. എം ബി അബ്ദുള്‍ ഖാദിര്‍ മൗലവി, സി.എ മൂസാ മൗലവി, മുഹമ്മദ് തൗഫീഖ് മൗലവി, പി.പി മൊയ്തീന്‍ കുഞ്ഞ്, കെ.എസ് യുസഫ് , റഹീം അയിരുര്‍ പാടം, എന്നിവര്‍ സംസാരിച്ചു. ഇലവുപാലം ശംസുദ്ധീന്‍ മന്നാനി മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."