HOME
DETAILS
MAL
കെ.എം മാണിയുമായി മധ്യസ്ഥതയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
backup
August 09 2016 | 05:08 AM
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മുമായി അനുനയ ചര്‍ച്ചക്കില്ലെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ്-കേരള കോണ്‍ഗ്രസ് എം പ്രശ്നത്തില്‍ മധ്യസ്ഥനാവാന്‍ താനില്ലെന്നും യു.ഡി.എഫിലേക്ക് മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് മടക്കികൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോള്‍ പറയുന്നില്ലെന്നും മുന്നണി വിട്ട മാണിക്കെതിരേ പറയാന്‍ ലീഗില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാണിയെ തിരികെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥത വഹിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."