നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 13 ദിവസം നീളുന്ന സമ്മേളനം പൂര്‍ണമായും നിയമനിര്‍മാണം മാത്രം ലക്ഷ്യമിട്ടാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
13ല്‍ പത്ത് ദിവസവും നിയമനിര്‍മാണങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. രണ്ട് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കായും മാറ്റി വച്ചിട്ടുണ്ട്. തിങ്കളാഴ്ച സാമാജികര്‍ക്കായി നിയമസഭാ കോംപ്ലക്‌സില്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട സെമിനാര്‍ നടത്തും. ധനമന്ത്രി തോമസ് ഐസക് ആണ് സെമിനാര്‍ നയിക്കുക. നിയമനിര്‍മാണങ്ങള്‍ക്ക് മാത്രമായി സഭ സമ്മേളിക്കുന്നത് അപൂര്‍വമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും ഇത് ഭരണ, പ്രതിപക്ഷ കക്ഷികളുടെ യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് സംഭവിച്ചതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍, അതെല്ലാം പൊതുസമൂഹം സ്വാഭാവികമായി കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു മറുപടി. സഭയ്ക്കകത്തെ പെരുമാറ്റം നിയന്ത്രിക്കുക എന്നല്ലാതെ സഭയ്ക്ക് പുറത്തേക്ക് കടന്നുപോയി ഇടപെടാനുള്ള സ്വാതന്ത്ര്യം തനിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷത്തെ ഒരു എം.എല്‍.എ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാകും സഭാ സമ്മേളനമെങ്കിലും എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കക്ഷിനേതാക്കളുടെ യോഗം വിളിക്കും. ഏതെങ്കിലും അംഗത്തിനെതിരേ ആക്ഷേപമുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."