HOME
DETAILS

കീഴടങ്ങിയാല്‍ സോമന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് മാവോയിസ്റ്റ് നേതൃത്വം

  
backup
August 04 2017 | 21:08 PM

%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8b%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81

പാലക്കാട്: കേരളത്തിലെ മാവോയിസ്റ്റ് സംഘടനാ ചുമതലയുള്ള വയനാട് തിരുനെല്ലി സ്വദേശി സോമന്‍ ഉള്‍പ്പെടെ പത്തോളം മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കീഴടങ്ങിയാല്‍ അവരുടെ കുടുംബങ്ങളെ ഇല്ലാതാക്കുമെന്ന് മാവോയിസ്റ്റ് ആസ്ഥാനത്തുനിന്ന് (റെഡ്ഡി ഗ്രൂപ്പ്) ഭീഷണിയുള്ളതായി വെളിപ്പെടുത്തല്‍. മാവോയിസ്റ്റ് പ്രവര്‍ത്തകനായ സോമന്റെ സഹായി തന്നെയാണ് 'സുപ്രഭാത'ത്തോട് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍ സായുധപോരാട്ടത്തിനും മാവോയിസ്റ്റ് സംഘടനാപ്രവര്‍ത്തനത്തിനും പ്രസക്തിയില്ലെന്ന പ്രഖ്യാപനത്തോടെ നിയമത്തിനു മുന്നില്‍ കീഴടങ്ങുമെന്ന് സോമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വിവരം ലഭിച്ചതോടെയാണ് കുടുംബങ്ങളെ ഇല്ലാതാക്കാന്‍ മാവോയിസ്റ്റ് നേതാക്കള്‍ തീരുമാനിച്ചതെന്നും വെളിപ്പടുത്തലുണ്ട്.
സോമനും സംഘവും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. കീഴടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് റെഡ്ഡി ഗ്രൂപ്പിന്റെ ഭീഷണി ഉയര്‍ന്നതെന്നാണ് സോമന്റെ സഹപ്രവര്‍ത്തകന്‍ വ്യക്തമാക്കുന്നത്. സംഘാംഗങ്ങളില്‍ ഒരാള്‍ക്കുപോലും മരണത്തെ ഭയമില്ലെന്നും എന്നാല്‍, കുടുംബാംഗങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ പൊലിസ് എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമാണ് തുടര്‍ന്നുള്ള നിലപാട് സ്വീകരിക്കുക.
മാവോയിസ്റ്റ് ബന്ധം അവസാനിപ്പിച്ചുവന്നാല്‍ പുനരധിവാസ പാക്കേജ്, വിവിധ കോടതികളില്‍ ഉള്ളകേസുകള്‍ ഒരുകോടതിയുടെ കീഴിലാക്കല്‍, ആറുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ എന്നീ ഉറപ്പുകള്‍ സംസ്ഥാന പൊലിസിലെ ഉന്നതരില്‍നിന്ന് ലഭിച്ചതിനെതുടര്‍ന്നാണ് സോമന്‍ ഉള്‍പ്പെടെയുള്ളവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.
ആദിവാസി-കുടിയേറ്റ മേഖലകളെ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍, സംഘടന ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ആദിവാസി മേഖലകളില്‍നിന്ന് മതിയായ സഹകരണം ലഭിച്ചില്ല. ഇതോടെയാണ് കേരളത്തില്‍ മാവോയിസ്റ്റ് സംഘടനയുടെ ഭാവി ശോഭനമല്ലെന്ന് വിലയിരുത്തിയതെന്നും മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി.
ആന്ധ്രയില്‍നിന്ന് സായുധ വൈദഗ്ധ്യം ഉള്‍പ്പെടെ പ്രത്യേക പരിശീലനം നേടിയ ശേഷം നാലുവര്‍ഷം മുന്‍പാണ് സോമന്‍ സംഘടനയുടെ കേരള നേതൃത്വം ഏറ്റെടുത്തത്. നിലമ്പൂര്‍, അട്ടപ്പാടി, വയനാട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
വിവിധ പ്രദേശങ്ങളില്‍ പല പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് ഒരു സംഘമായി പ്രവര്‍ത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത് സോമനായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നേരത്തെയുണ്ടായിരുന്ന കബനീദളം, ഭവാനിദളം, നാടുകാണിദളം, ശിരുവാണിദളം എന്നീ പേരുകളില്‍ നാലുസംഘടനകളായി മാവോയിസ്റ്റുകള്‍ പിരിയുകയാണുണ്ടായത്. അട്ടപ്പാടി മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം വളരെ ദുര്‍ബലമാണിപ്പോള്‍. പലരും സംഘടനാ ബന്ധം ഉപേക്ഷിച്ച് തിരിച്ചുപോയി. ശേഷിക്കുന്നവര്‍ ഉള്‍പ്പോരിനെ തുടര്‍ന്ന് വിഘടിച്ച് പലഗ്രൂപ്പുകളായി പിളരുകയും ചെയ്തു.
അതേസമയം അട്ടപ്പാടി മേഖലയില്‍ ശേഷിക്കുന്ന നാമമാത്രമായ മാവോയിസ്റ്റുകളെ കീഴടക്കാന്‍ തങ്ങള്‍ക്ക് വെറും 45 മിനുറ്റ് നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ കൊണ്ട് സാധിക്കുമെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനും പൊലിസിനും താല്‍പ്പര്യമില്ലാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാവോയിസ്റ്റുകള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്റലിജന്‍സ് ബ്യൂറോയുടെ ഇടപെടലാണ് മാവോയിസ്റ്റ് സംഘടനകളുടെ ഏകീകരണം തകര്‍ത്തതെന്ന് മാവോയിസ്റ്റ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നു. മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ ചേരിതിരിവും പൊതുസമൂഹത്തിന്റെ പിന്തുണയില്ലായ്മയുമാണ് കേരളത്തിലെ സംഘടനാപ്രവര്‍ത്തനം മതിയാക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ഈ തീരുമാനത്തിന്റെ ഭാഗമായാണ് നേരത്തെ കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍ മൂന്നു മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago