HOME
DETAILS

കരാറുകാരന്റെ അനാസ്ഥ; പൂതാര്‍ക്കുളം നശിക്കുന്നു

  
backup
December 13 2018 | 06:12 AM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%aa%e0%b5%82%e0%b4%a4

എരുമപ്പെട്ടി: എരുമപ്പെട്ടി കുന്നത്തേരിയിലെ പൊതുകുളമായ പൂതാര്‍ക്കുളം നാശോന്മുഖമാകുന്നു. കരിങ്കല്ല് കിട്ടാനില്ലെന്ന് പറഞ്ഞ് കരാറുകാരന്‍ കൈയൊഴിഞ്ഞതോടെയാണ് പൂതാര്‍ക്കുളം നവീകരണ പ്രവര്‍ത്തനം മുടങ്ങിപ്പോയതെന്ന് ആക്ഷേപം. പഞ്ചായത്തിലെ വലിയ ജലസ്രോതസുകളിലൊന്നായ പൂതാര്‍ക്കുളമാണ് കരാറുകാരന്റെ അനാസ്ഥകൊണ്ട് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്.
എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് പൂതാര്‍ക്കുളം സ്ഥിതി ചെയ്യുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കുന്നത്തേരിയിലെ ഉമിക്കുന്ന് കോളനി നിവാസികള്‍ കാലങ്ങളായി കുളിക്കുവാനും അലക്കുവാനും ഈ കുളമാണ് ഉപയോഗിക്കുന്നത്. പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ ജലസേചനത്തിനായുള്ള ഏക ആശ്രയവും പൂതാര്‍ക്കുളമാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പൂതാര്‍ക്കുളത്തിന്റെ പാര്‍ശ്വഭിത്തി കെട്ടി നവീകരിക്കുന്നതിനായി 4 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിരുന്നതാണ്. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡറെടുത്ത കരാറുകാരന്‍ മുടക്കു ന്യായങ്ങള്‍ പറഞ്ഞ് പണി നടത്തിയില്ല. ക്വാറി പ്രശ്‌നം മൂലം കരിങ്കല്ല് ലഭ്യമല്ലാത്തതുകൊണ്ടും കരിങ്കല്ലിന് വില വര്‍ധിച്ചുവെന്ന കാരണം കാണിച്ചും അസിസ്റ്റന്റ് എന്‍ജിനീയറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണുണ്ടായത്.
ഈ സാഹചര്യത്തില്‍ നവീകരണത്തിനായി അനുവദിച്ച തുക ലാപ്‌സാസായി പോകുന്ന അവസ്ഥയാണുള്ളത്. നിലവിലെ ഫണ്ട് ചെലവഴിക്കാതെ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ഫണ്ടുകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചു.
കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളത്തിലേക്ക് ഇടിഞ്ഞു വീണ മണ്ണെടുത്ത് വൃത്തിയാക്കിയിരുന്നു. അരികു വശം കരിങ്കല്ല് കെട്ടി സംരക്ഷിച്ചില്ലെങ്കില്‍ കുളത്തിന്റെ ഭിത്തിയിടിഞ്ഞ് ഉപയോഗശൂന്യമായി തീരും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പൊതുകുളം നശിപ്പിക്കുന്ന കരാറുകാരനെതിരേ നടപടിയെടുക്കണമെന്നും വശങ്ങളിലുള്ള ഭിത്തികെട്ടി കുളം സംരക്ഷിക്കണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago