ജംഇയ്യത്തുൽ മുഅല്ലിമീൻ 60-ാം വാർഷികം: പതാകക്ക് മക്കയിൽ സ്വീകരണം നൽകി
മക്ക: കേരള ജംഇയ്യതുൽ മുഅല്ലിമീൻ 60-ാം വാർഷിക സമ്മേളനത്തിൽ ഉയർത്താനുള്ള പതാകയുമായെത്തിയ സഊദി വിഖായ ചെയർമാൻ ഒമാനൂർ അബ്‌ദുറഹ്‌മാൻ മൗലവിക്ക് മക്കയിൽ സ്വീകരണം നൽകി. മദീനയിൽ നിന്നും പുറപ്പെടുന്നതിനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കൈമാറിയ പതാകയാണ് മക്കയിൽ എത്തിയത്. ഒമാനൂർ അബ്‌ദുറഹ്‌മാൻ മൗലവിയുടെ നേതൃത്വത്തിലാണ് പതാക മദീനയിൽ നിന്നും നാട്ടിലെത്തിക്കുക. സമ്മേളനത്തിൽ ഉയർത്താൻ മദീനയിൽ നിന്ന് സിയാറത്ത് നടത്തി പുറപ്പെടാനുള്ള പതാകയുമായി മക്കയിലെത്തിയ വിഖായ ചെയർമാൻ ഓമാനൂർ അബ്ദുറഹ്മാൻ മൗലവിക്ക് മക്ക വിഖായ, എസ്‌ഐസി പ്രവർത്തകരാണ് മക്കയിൽ സ്വീകരണം നൽകിയത്.
എസ്‌ഐസി നേതാക്കളായ സെക്രട്ടറി ഫരീദ് ഐക്കരപ്പടി, അസൈനാർ ഹാജി പെരുമുഖം, സലീം മണ്ണാർകാട്, സക്കീർ കോഴിചെന, ബശീർ മുതുപറമ്പ്, ഹമീദ് മംഗലാപുരം എന്നിവർ നേതൃത്വം നൽകി. നാളെ മദീന സന്ദർശനത്തിന് ശേഷം മദീനയിൽ നിന്നും തിരിക്കുന്ന പതാക ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. ഇതോടൊപ്പം ഒമാനിലെ സലാലയിൽ നിന്നുൾപ്പെടെയുള്ള അറുപത് മഖാമുകളിൽ നിന്നെത്തുന്ന പതാക ചേളാരിയിൽ നിന്നും 25 ന് പതാക ജാഥയുമായി സമ്മേളനം നടക്കുന്ന കൊല്ലത്ത് എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."