വിജയം തുടരാന്‍ വിജേന്ദര്‍; ഡബ്ല്യു.ബി.ഒ ഏഷ്യ പസിഫിക്ക് സൂപ്പര്‍ മിഡില്‍വെയ്റ്റ് പോരാട്ടം ഇന്ന്
മുംബൈ: പ്രൊഫഷനല്‍ ബോക്സിങില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യയുടെ വിജേന്ദര്‍ സിങ് ഒന്‍പതാം തുടര്‍ വിജയം തേടി ഇന്നിറങ്ങും. ഡബ്ല്യു.ബി.ഒ ഏഷ്യ പസിഫിക്ക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം നിലനിര്‍ത്താനായാണ് നാട്ടുകാര്‍ക്ക് മുന്നിലിറങ്ങുന്നത്.
മുംബൈയില്‍ സര്‍ദാര്‍ വലഭായ് പട്ടേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന പോരാട്ടത്തില്‍ ഡബ്ല്യു.ബി.ഒ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാംപ്യന്‍ ചൈനയുടെ സുലിപികര് മൈമൈത്യലിയാണ് വിജേന്ദറിന്റെ എതിരാളി.
ഏഷ്യ പസിഫിക്ക് സൂപ്പര്‍ മിഡില്വെയ്റ്റിലെ ഹാട്രിക്ക് കിരീടമാണ് വിജേന്ദറിന്റെ ലക്ഷ്യം. കെറി ഹോപിനെ കീഴടക്കി ആദ്യ ഏഷ്യ പസിഫിക്ക് കിരീടം നേടിയ വിജേന്ദര്‍ ഫ്രാന്‍സിസ് ചെകയെ വീഴ്ത്തി കിരീടം നിനിര്ത്തിയിരുന്നു. ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ചൈനീസ് താരത്തെ മലര്‍ത്തിയടിച്ച് കിരീടം മൂന്നാം തവണയും സ്വന്തമാക്കാനാണ് താരം പദ്ധതിയിടുന്നത്.
ഇന്ന് വൈകിട്ട് ഏഴ് മണി മുതലാണ് ഇടിക്കൂട്ടിലെ പോരാട്ടം അരങ്ങേറുന്നത്. വിജേന്ദറിന്റെ പാത പിന്‍പറ്റി പ്രൊഫഷണല്‍ ബോക്സിങിലേക്ക് മാറിയ ഇന്ത്യന്‍ താരങ്ങളായ അഖില്‍ കുമാര്‍, ജിതേന്ദര്‍ കുമാര്‍ എന്നിവരടക്കം ഏഴ് താരങ്ങളുടെ അരങ്ങേറ്റവും ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."