മാനന്തവാടി ഫയര്‍ റെസ്‌ക്യൂ സ്റ്റേഷന് ശാപമോക്ഷമാകുന്നു
മാനന്തവാടി: കാലവര്‍ഷങ്ങളില്‍ പതിവായി വെള്ളത്തിനടിയിലാകുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സ്ഥിതി ചെയ്യുന്ന ഫയര്‍റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടമാകുന്നു.
പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒ.ആര്‍ കേളു എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഗ്നിരക്ഷാ യൂനിറ്റിന്റെ സേവനം ഏറ്റവും ആവശ്യമുള്ള മഴക്കാലത്ത് വള്ളിയൂര്‍ക്കാവിലെ യൂനിറ്റ് സ്ഥിരമായി വെള്ളത്തില്‍ മുങ്ങുന്നത് പതിവായിരുന്നു. യൂനിറ്റ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ നിര്‍മിക്കാനായി ഫോറസ്റ്റ് ഐബിക്ക് സമീപം 24 സെന്റ് സ്ഥലം റവന്യൂ വകുപ്പ് കെട്ടിടം നിര്‍മാണത്തിനായി സൗജന്യമായി നല്‍കിയിരുന്നു. നിര്‍ദ്ധിഷ്ട കെട്ടിടം പണിയുന്ന സ്ഥലത്തെ മരങ്ങള്‍ മുറിക്കാന്‍ നിലവില്‍ അനുമതിയായി. 3.45 കോടി രൂപയുടെ കെട്ടിടമാണ് ഇവിടെ നിര്‍മിക്കുക.
2004ല്‍ ആരംഭിച്ച ഈ യൂനിറ്റില്‍ ഒരുസ്റ്റേഷന്‍ മാസ്റ്റര്‍, ഒരു അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍, നാല് ലീഡിംങ് ഫയര്‍മാന്‍, ഒരു ഡ്രൈവര്‍ മെക്കാനിക്ക്, 7 ഫയര്‍മാന്‍ ഡ്രൈവറും, 24 ഫയര്‍മാന്‍മാരുള്‍പ്പെടെ 38 ജീവനക്കാരാണ് ഇവിടെയുള്ളത്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ വള്ളിയൂര്‍ക്കാവിലെ അഗ്നിരക്ഷാ യൂനിറ്റിലെ ഫയലുകള്‍ നശിക്കുകയും സര്‍വിസിങ് ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടാകുകയും ചെയ്തിരുന്നു. പ്രതിസന്ധികള്‍ക്കിടിയിലും പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച വടക്കേവയനാട്ടില്‍ 3700 ആളുകളെയും ഒട്ടനവധി മൃഗങ്ങളേയുമാണ് ഈ യൂനിറ്റ് രക്ഷിച്ചത്. പുതിയ കെട്ടിടം പൂര്‍ത്തിയാല്‍ അടിസ്ഥാന സൗകര്യമില്ലാതെ ജീവനക്കാര്‍ ഏറെ വീര്‍പ്പ് മുട്ടുന്ന വള്ളിയൂര്‍ക്കാവ് അഗ്നി രക്ഷായൂനിറ്റിന്റെ പ്രതിസന്ധിക്ക് ശ്വാശത പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."