HOME
DETAILS

സ്വാലിഹ് അലമാനി സ്പാനിഷ്-അറബി പരിഭാഷയിലെ അതുല്യ പ്രതിഭ

  
backup
December 22 2019 | 12:12 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b9%e0%b5%8d-%e0%b4%85%e0%b4%b2%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d

 

മുഖ ഫലസ്തീന്‍ സ്പാനിഷ് അറബി പരിഭാഷകനും എഴുത്തുകാരനുമായ സ്വാലിഹ് അലമാനിയുടെ വിയോഗം സാഹിത്യരംഗത്ത് വലിയ നഷ്ടമാണ് ബാക്കിവച്ചത്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ സ്പാനിഷ് ഭാഷയില്‍ വിരചിതമായ വിശിഷ്ടകൃതികളൊക്കെ അദ്ദേഹത്തിന്റെ അനുഗ്രഹീതമായ തൂലികയിലൂടെ വിവര്‍ത്തനം ചെയ്യപ്പെട്ടു. മാജിക്കല്‍ റിയലിസം എന്ന സാഹിത്യ പ്രതിഭാസത്തെ പ്രതിനിധാനം ചെയ്യുന്ന പത്തോളം നോവലുകളടക്കം നൂറുകണക്കിന് പരിഭാഷാ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനകളാണ്.
സിറിയയിലെ ഹിംസ് പട്ടണത്തില്‍ 1949ലാണ് സ്വാലിഹ് അലമാനിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയത് സ്വന്തം നാടായ സിറിയയില്‍വച്ച് തന്നെയായിരുന്നു. അവിടത്തെ യൂനിവേഴ്‌സിറ്റിയില്‍നിന്നു മെഡിസിന്‍ പഠിച്ചുവെങ്കിലും എഴുപതുകളുടെ തുടക്കത്തിലും എണ്‍പതുകളുടെ അവസാനങ്ങളിലും ലോകംമുഴുക്കെ ലാറ്റിനമേരിക്കന്‍ നോവലുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ സ്പാനിഷ് ഭാഷ സായത്തമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അഗാധമായ വ്യുല്‍പത്തി നേടി. ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയില്‍ തുടങ്ങിയ തന്റെ സേവനം പിന്നീട് ദമസ്‌ക്കസിലെ ക്യൂബന്‍ എംബസിയില്‍ പരിഭാഷകന്റെ റോളില്‍ തുടര്‍ന്നു. താമസിയാതെ സിറിയന്‍ സാംസ്‌കാരിക മന്ത്രാലയത്തില്‍ പരിഭാഷാ വിങ്ങില്‍ ജോലിയില്‍ പ്രവേശിച്ചു. 2009ല്‍ പ്രസ്തുത ജോലിയില്‍നിന്ന് വിരമിച്ചതോടെ സിറിയന്‍ റൈറ്റേര്‍സ് അതോറിറ്റിയുടെ തലപ്പത്ത് മേധാവിയായി അവരോധിതനായി.

സ്‌പെയിനിലേക്ക്
പറിച്ചുനടുന്നു

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആകൃഷ്ടനായ സ്വാലിഹ് ഭുവനപ്രശസ്തരായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ്, ഇസബെല്‍ അലെന്‍ദെ, ഗോസിയോ സരമാഗു, എഡ്വേര്‍ഡ് ഗലിനോ, അല്‍വാരോ വര്‍ഗാസ് ലിയോസ മുതലായവരുടെ പുകള്‍പെറ്റ കൃതികള്‍ അറബിയിലേക്ക് മൊഴിമാറ്റി. അതോടെ അറബ് ലോകത്തെ അദ്ദേഹത്തിന്റെ നാമം പ്രസിദ്ധമായി. സ്പാനിഷ് ഭാഷയില്‍നിന്ന് ഡസണ്‍ കണക്കിന് പുസ്തകങ്ങള്‍ ഭാഷാന്തരം ചെയ്തതോടെ അഞ്ചംഗ ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍മാര്‍ ചേര്‍ന്ന് ആദരസൂചകമായി സ്‌പെയിന്‍ ഭരണകൂടത്തോട് സ്വാലിഹിന് പൗരത്വം നല്‍കാന്‍ ആവശ്യപ്പെട്ടു. സിറിയയില്‍നിന്നു പലായനം ചെയ്തതോടെ അദ്ദേഹം കുടുംബ സമേതം സ്‌പെയിനില്‍ സ്ഥിരതാമസക്കാരനായി. 2015ല്‍ പ്രശസ്തമായ ഗ്രിഗറിക്രിമോണ പുരസ്‌ക്കാരം അലമാനിയെ തേടിയെത്തി. പരിഭാഷയുടെ വിവിധ മേഖലകളെ പുരസ്‌കരിച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും പരിപാടികളിലുമെല്ലാം അലമാനി നിറഞ്ഞുനിന്നു. ദമസ്‌കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെര്‍വാന്റിസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിഭാഷാ വകുപ്പിനു കീഴില്‍ നിരവധി തര്‍ജ്ജമ പരിശീലനക്കളരികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

പരിഭാഷയുടെ സുല്‍ത്താന്‍

സ്പാനിഷ് ഭാഷക്ക് വിഭിന്നമായി ലാറ്റിന്‍ ഭാഷയുടെ വാമൊഴി പഴക്കങ്ങള്‍ പ്രയാസകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നാടുകളുടെ വ്യത്യാസങ്ങള്‍ക്കനുസരിച്ചുള്ള ഭാഷാ ഭേദങ്ങളായിരുന്നു അതിന് കാരണം. പക്ഷെ, മെഡിസിനിലെ തന്റെ അവഗാഹവും മറ്റിതര ഭൂഖണ്ഡങ്ങളിലെ സമൂഹങ്ങളുമായുള്ള സഹവാസവും അടുപ്പവും അവരുടെ ജീവിത സാഹചര്യങ്ങളോടും കഥകളോടും വേദനകളോടും വ്യഥകളോടും സംഗീതത്തോടുമെല്ലാമുള്ള ബന്ധവും കാരണം അലമാനിക്ക് പരിഭാഷ പ്രക്രിയ എളുപ്പമാക്കികൊടുത്തു.
ദിവസവും പത്ത് മണിക്കൂറോളം അലമാനി തന്റെ പരിഭാഷാ വൃത്തിക്ക് നീക്കിവച്ചു. നോവല്‍, തെരഞ്ഞെടുത്ത കവിതകള്‍, നാടകങ്ങള്‍, ബാലസാഹിത്യ നോവലുകള്‍, ചെറുകഥകള്‍, പഠനങ്ങള്‍, ലേഖനങ്ങള്‍, ഡോക്യുമെന്ററികള്‍, നിരൂപണ പഠനങ്ങള്‍ (എബര്‍ തോമേസ്റ്റിയുടെ റനമൂദ അടക്കം), ആത്മകഥനങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും. കൂടാതെ പരമ്പരാഗതമായ ക്ലാസിക്കല്‍ പുസ്തകങ്ങള്‍, ഇറ്റാലിയന്‍ നോവലിസ്റ്റായിരുന്ന ജിയോവാനി ബൊക്കാച്ചിയുടെ ദ ഡികാമറോണ്‍, ക്വിച്ചേ മായാ (ഗ്വാട്ടിമല) നാഗരികതയിലെ കീറ്റ്‌സ് ഗോത്രങ്ങളുടെ വിശുദ്ധ പുസ്തകമായ 'ദി പോപല്‍ വൂഹ്' ഇവയെല്ലാം അലമാനിയുടെ എടുത്തുപറയേï പരിഭാഷകളാണ്. മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, കോളറക്കാലത്തെ പ്രണയം തുടങ്ങി നൂറോളം കനപ്പെട്ട ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍ കൃതികള്‍ അലമാനിയുടെ ലാറ്റിന്‍, സ്പാനിഷ് ഭാഷയിലെ നൈപുണി കാരണം അറബി ഭാഷയിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago