പ്രളയം: കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും 'ഉജ്ജീവന' വായ്പാ പദ്ധതി
തിരുവനന്തപുരം: പ്രളയ, ഉരുള്‍പൊട്ടല്‍ ബാധിതമേഖലകളിലെ കര്‍ഷകര്‍ക്കും ചെറുകിട ഇടത്തര വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും 'ഉജ്ജീവന' വായ്പാ പദ്ധതി എന്ന പേരില്‍ ജീവിതോപാധി പുനരാരംഭിക്കുന്നതിന് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
സഹായം പ്രഖ്യാപിച്ച 1,260 വില്ലേജുകളിലെ വിവിധ തരത്തിലുള്ള കര്‍ഷകര്‍ക്കും ചെറുകിട ഇടത്തര വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കുമാണ് പദ്ധതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
ജീവിതോപാധി പുനരാരംഭിക്കുന്നതിന് ദുരന്തബാധിതര്‍ വാണിജ്യബാങ്കുകളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ എടുക്കുന്ന വായ്പയുടെ മാര്‍ജിന്‍ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) അനുവദിക്കും.
പ്രവര്‍ത്തനമൂലധനം മാത്രം വായ്പയായി എടുക്കുന്നവര്‍ക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) മാര്‍ജിന്‍ മണിയായി അനുവദിക്കും. പ്രവര്‍ത്തനമൂലധനത്തിനു മാത്രം വായ്പ എടുക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഒന്‍പത് ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി നല്‍കും.
ഈ പദ്ധതിയുടെ ഉത്തരവിറങ്ങുന്നതിനു മുന്‍പ് പ്രളയനഷ്ടത്തിന് വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെ) ദുരന്തബാധിതര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഒന്‍പത് ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി അനുവദിക്കും. കിസാന്‍ കാര്‍ഡുള്ളവരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."