തെരുവിലെ മക്കള്‍ ചാരിറ്റി സംഘടനക്ക് ആംബുലന്‍സ്
കോഴിക്കോട്: തെരുവില്‍ കഴിയുന്ന നിരാലംബര്‍ക്ക് സഹായ ഹസ്തമേകുന്ന തെരുവിലെ മക്കള്‍ ചാരിറ്റി ഇന്ത്യ സംഘടനക്ക് ചെന്നൈ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ലജ്ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ആംബുലന്‍സ് നല്കുന്നു. കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ പദ്ദതിയുടെ സമ്മതപത്രം ബി.എല്‍.എം കോപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് ആര്. പ്രേം കുമാറില്‍ നിന്നും തെരുവിലെ മക്കള്‍ ചാരിറ്റി ജില്ലാ സെക്രട്ടറി ജലീല്‍ ചാലിയം ഏറ്റുവാങ്ങി.
ജില്ലാ ആശുപത്രിയില്‍ നടതള്ളിയ വയോധികരെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചത് ഉള്‍പ്പടെയുള്ള സേവന പ്രവര്‍ത്തനം പരിഗണിച്ചാണ് ആംബുലന്‍സ് നല്‍കുന്നതെന്ന് ആര്. പ്രേംകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ബി.എല്‍.എം ജനറല്‍ മാനേജര്‍ ഷൈലേഷ് സി. നായര്‍, കുറുമ്പ്രനാട് രവിവര്‍മ്മ രാജ, തെരുവിലെ മക്കള്‍ ചാരിറ്റി ജില്ലാ ട്രഷറര്‍ പി. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."