കാപ്പിവിള-മൂങ്ങോട് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍
മലയിന്‍കീഴ്: കാപ്പിവിള-മൂങ്ങോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഏഴ് വര്‍ഷം കഴിയുന്നു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ടുകോണം, ചിറ്റിയൂര്‍ക്കോട് വാര്‍ഡുകളിലുള്‍പ്പെട്ട ഈ റോഡ് നവീകരിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
മേപ്പൂക്കട-കാട്ടാക്കട റോഡില്‍ നിന്ന് ആരംഭിക്കുന്ന 400 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡു മുഴുവന്‍ വലിയ കുഴികളാണ്. ഇതു വഴിയുള്ള കാല്‍നട യാത്ര പോലും ദുസഹമാണ്. മഞ്ചാടി, തച്ചോട്ടുകാവ് ഭാഗങ്ങളില്‍ പോകുന്നതിന് ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. കാപ്പിവിള മുതല്‍ മൂങ്ങോട് വരെ 650ലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികളും സ്ത്രീകളുമാണ് ഏറെ യാത്രാ ദുരിതം അനുഭവിക്കുന്നത്. രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞ് വീടുകളിലെത്താന്‍ പ്രദേശവാസികള്‍ നന്നേ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
റോഡിന്റെ തകര്‍ച്ച കാരണം അത്യാവശ്യ ഘട്ടങ്ങളില്‍ വിളിച്ചാല്‍ ഓട്ടോറിക്ഷ പോലും ഇതുവഴി വരാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."