HOME
DETAILS

വൈദ്യുതി മോഷണം; മൂന്ന് വര്‍ഷം തടവും 30,000 രൂപ പിഴയും

ADVERTISEMENT
  
backup
August 05 2017 | 20:08 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b0

നേമം: വഴുതക്കാട് പ്രവര്‍ത്തിച്ചിരുന്ന വാന്‍ വെജിറ്റബിള്‍ എന്ന സ്ഥാപനത്തില്‍ 2008 ഏപ്രില്‍ 30ന് രാത്രിയില്‍ തിരുവനന്തപുരം ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തി കണ്ടു പിടിച്ച കേസിലാണ് വേലുക്കുട്ടിയുടെ മകന്‍ അശോകനെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ഹരിപാല്‍ ശിക്ഷിച്ചത്. പ്രതി നടത്തി വരുന്ന കടയില്‍ സ്ഥിരം വൈദ്യുതി മോഷണം നടത്തുന്നുവെന്ന് കാണിച്ച് ഐ.ജിയ്ക്ക് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതി മോഷണം കണ്ടുപിടിച്ചത്.
അഞ്ചുലക്ഷം രൂപയ്ക്ക് മുകളില്‍ ബോര്‍ഡിന് സാമ്പത്തിക നഷ്ടം തിട്ടപ്പെടുത്തിയ കേസിലാണ് വിധി. ഇലക്ട്രിക് മീറ്ററില്‍ അതിശക്തിയായ കാന്തം ഘടിപ്പിച്ചാണ് വൈദ്യുതി മോഷണം നടത്തിയത്. ഇലക്ട്രിക് മീറ്റര്‍ പരിശോധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇലക്ട്രിക് ഇന്‍സ്‌പെക്ടര്‍ ഭദ്രന്‍ കോടതിയില്‍ കൂറുമാറിയിരുന്നു. സാക്ഷി ഭദ്രനെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രേസിക്യൂട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഭദ്രന്‍ ഓഗസ്റ്റ് 30 ന് കോടതിയില്‍ നേരിട്ട് ഹാജരാകുവാന്‍ ജില്ലാ കോടതി ഉത്തരവിട്ടു.
മ്യൂസിയം പൊലിസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പള്ളിച്ചല്‍ എസ്.കെ പ്രമോദും അഭിഭാഷകരായ ഡി.ഐ റെക്‌സ്, പ്രബീണ്‍ എസ്.ജെ, ബിബിന്‍ ചന്ദ്ര, അജിത് മോഹന്‍ എന്നിവര്‍ ഹാജരായി. വിവിധ വകുപ്പുകളിലായി മൂന്ന് വര്‍ഷവും മുപ്പതിനായിരം രൂപയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  7 minutes ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  7 minutes ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  35 minutes ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  an hour ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  an hour ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  an hour ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 hours ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  2 hours ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  2 hours ago
No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  3 hours ago