'പൊലിസ് നിര്‍ദേശം ലംഘിച്ച് സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ നടപടി വേണം'
പള്ളിക്കല്‍: ഓട്ടോകളുടെ ആള്ട്ടിങ് നമ്പര്‍ പുതുക്കണമെന്ന പൊലിസ് നിര്‍ദേശം ലംഘിച്ച് പള്ളിക്കല്‍ ബസാര്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഓട്ടോ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പള്ളിക്കല്‍ ബസാറില്‍ ആള്ട്ടിംഗ് പെര്‍മിറ്റ് ലഭിച്ച മുഴുവന്‍ ഓട്ടോകള്‍ക്കും പാര്‍ക്കിങ് സൗകര്യമൊരുക്കണം. നിലവിലുള്ള സ്റ്റാന്‍ഡില്‍ ഇരുപതില്‍ താഴെ ഓട്ടോകള്‍ പാര്‍ക്ക് ചെയ്യാനെ സൗകര്യമുള്ളൂ. ഇത് മൂലം റോഡിന്റെ ഇരു ഭാഗത്തുമാണ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും ടൗണിലെ കച്ചവടക്കാരുമായും കാല്‍നട യാത്രക്കാരുമായും വാക്കേറ്റതിതിനിടയാക്കാറുണ്ട്.
പള്ളിക്കല്‍ ബസാര്‍ ബസ്റ്റാന്റ് പരിസരത്ത് ഓട്ടോകള്‍ക്ക് അംഗീകൃത സ്റ്റാന്‍ഡ് അനുവദിക്കണമെന്ന് നിരന്തരമായി പഞ്ചായത്തിലുള്‍പ്പെടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടും അവഗണിക്കപ്പെടുകയാണുണ്ടായതെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോപ പരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ഉമ്മര്‍ കടകുളത്ത് അധ്യക്ഷനായി. പി രജീഷ്, കെ പ്രകാശന്, എന്‍ അഷ്റഫ്, സി ശറഫുദ്ധീന്‍, എ അപ്പുക്കുട്ടന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."