സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനം; ജവാന്‍ റിമാന്റില്‍
ഹരിപ്പാട്: സ്ത്രീധനത്തിന്റെയും സംശയത്തിന്റെയും പേരില്‍ മര്‍ദ്ദനം.ആസാം റൈഫിള്‍സിലെ ജവാനായ യുവാവ് അറസ്റ്റില്‍. കരുവാറ്റ വടക്കുംമുറിയില്‍ സുജിത്ത് ഭവനില്‍ ഭാര്‍ഗവന്റെ മകന്‍ സുബിത്ത് കുമാറിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സുബിത്തും ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ യുവതിയും തമ്മില്‍ കഴിഞ്ഞ മാസമാണ് വിവാഹം കഴിഞ്ഞത്. അതിന് ശേഷം നിരന്തരമായി സ്ത്രീധനത്തിന്റെ പേരിലും സംശയത്തിന്റെ പേരിലും യുവതിയെ സുബിത്ത് മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 5ന് യുവതിയെ സ്റ്റീല്‍ റാഡ്, കര്‍ട്ടന്‍ പൈപ്പ്, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും പൊലീസ് പറഞ്ഞു.
മര്‍ദ്ദനമേറ്റ് അവശയായ യുവതിയെ മാതാപിതാക്കളും ബന്ധുക്കളുമെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ദേഹമാസകലം ചതവും കൈക്ക് പൊട്ടലുമുണ്ട്. 8ന് രാത്രി കരുവാറ്റയില്‍ നിന്നും ഹരിപ്പാട് എസ്.ഐ എസ്.എസ് ബൈജു, എ.എസ്.ഐ കമലന്‍, ശിവപ്രസാദ്, അഞ്ചു എന്നിവര്‍ ചേര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."