ആനമങ്ങാട്- തൂത ടിപ്പു സുല്‍ത്താന്‍ റോഡ് തകര്‍ന്നു
പെരിന്തല്‍മണ്ണ: പാടെ തകര്‍ന്ന ആനമങ്ങാട് തൂത ടിപ്പു സുല്‍ത്താന്‍ റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. ചെര്‍പ്പുളശേരി-പെരിന്തല്‍മണ്ണപാതയില്‍ ആനമങ്ങാട് പള്ളിപ്പടി മുതല്‍ തൂത വരെയുള്ള റോഡിന്റെ തകര്‍ച്ചയാണ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. റോഡ് വശങ്ങളിലും മറ്റും കുഴികള്‍ രൂപപ്പെട്ട് റോഡിന്റെ വീതി കുറയുകയും ചില ഭാഗങ്ങള്‍ ഗതാഗതയോഗ്യമല്ലാതായി മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടെ അപകടങ്ങളും പതിവായിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ കാര്‍ ഇടിച്ചുവീഴ്ത്തി പരുക്കേല്‍പ്പിച്ചിരുന്നു. മാത്രമല്ല ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഴികളില്‍ ചാടി തട്ടിത്തെറിച്ച് അപകടത്തില്‍പ്പെടുന്നതും നിത്യകാഴ്ചയാണ്. നിരവധി പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയായതിനാല്‍ ഈ റൂട്ടില്‍ ഗതാഗതതിരക്കും കൂടുതലാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം 15 വര്‍ഷം മുന്‍പ് നിര്‍മിച്ച റോഡില്‍ പിന്നീട് നവീകരണ പ്രവൃത്തികള്‍ ഒന്നുംതന്നെ നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."