HOME
DETAILS
MAL
മഴയില്‍ മണ്ണിടിഞ്ഞു വീണു; കുമ്മിണിപ്പറമ്പ് തെക്കുംപുറം ഭാഗത്ത് ജനം ഭീതിയില്‍
backup
August 05 2017 | 20:08 PM
കൊണ്ടോട്ടി: കനത്തമഴയില്‍ മണ്ണിടിഞ്ഞു വീണത് കുമ്മിണിപ്പറമ്പ് തെക്കുംപുറം ഭാഗത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി. കളത്തില്‍ കോയക്കുട്ടിയുടെ വീടിനും അറബിക് കോളജിനും സമീപത്താണ് ഇന്നലെ രാവിലെ മണ്ണിടിച്ചിലുണ്ടായത്. 1997ല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് മണ്ണെടുത്ത് താഴ്ത്തിയ ഭാഗത്താണ് മണ്ണിടിഞ്ഞത്.
നാല്പതോളം കുട്ടികള്‍ അറബിക് കോളജില്‍ പഠിക്കുന്നുണ്ട്. തെക്കുംപുറം തവളമൂച്ചിക്കല് റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇരുപതോളം വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണിത്. സമീപത്തെ സ്ഥലത്തും മണ്ണിടിയാന്‍ സാധ്യതയുള്ളത് ജനങ്ങളെ ആശങ്കയിലാക്കുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."