HOME
DETAILS

നിറപ്പകിട്ടണിഞ്ഞ് നഗരം; ഉത്സവത്തിമിര്‍പ്പായി സാംസ്‌ക്കാരിക ഘോഷയാത്ര

  
backup
August 09, 2016 | 6:53 PM

%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82


ആലപ്പുഴ: കേരളത്തിന്റെ സാസ്‌കാരിക പൈതൃകത്തിന്റെ പരിച്ഛേദമായി വീഥികള്‍. നഗരത്തിലെ വിദ്യാലയങ്ങളില്‍ നിന്നെത്തിയ കുരുന്നുകള്‍ വര്‍ണക്കുടയും ബലൂണുകളും കൊടിതോരണങ്ങളുമായി അണിനിരന്നതോടെ നഗരം നിറക്കൂട്ടായി.
64ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ വരവറിയിച്ചുള്ള സാസ്‌കാരിക ഘോഷയാത്രയാണ് വഴിയോരങ്ങളെ വള്ളംകളിയുടെ പുളകച്ചാര്‍ത്ത് അണിയിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി എ.അക്ബര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനകൊച്ചുബാവ, നഗരസഭാംഗം ഡി.ലക്ഷ്മണന്‍,  മറ്റ് നഗരസഭാംഗങ്ങള്‍, സാസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലയാളിയുടെ സാസ്‌കാരിക ഉത്സവമായ ഓണത്തിന്റെ  വരവറിയിച്ച്  മഹാബലിയാണ് ഘോഷയാത്രയുടെ മുന്നില്‍ നടന്നുനീങ്ങിയത്. തൊട്ടുപിന്നാലെ കൊമ്പ്, ചേങ്ങില, ഇലത്താളം, ഇടയ്ക്ക തുടങ്ങിയുള്ള വാദ്യോപകരണങ്ങളുമായി പഞ്ചവാദ്യക്കാരും തുടര്‍ന്ന് ചെണ്ടമേളക്കാരും അണിനിരന്നു.
കൂറ്റന്‍ കഥകളിവേഷക്കാരും മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തെയ്യങ്ങളും കാഴ്ചക്കാര്‍ക്ക് ആവേശം പകര്‍ന്നു. നീല, പച്ച, ചുവപ്പ് നിറങ്ങളിലുള്ള വര്‍ണക്കുട ചൂടിയാണ് ചില സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എത്തിയത്.
നഗരത്തിലെ സ്‌കൂളുകള്‍ , ബി.എഡ് കോളജ്, ടി.ടി.ഐ  തുടങ്ങി മിക്ക വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ജാഥയില്‍ അണിനിരന്നു.
സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.സി.സി., എസ്.പി.സി കേഡറ്റുകള്‍ എന്നിവരും ഘോഷയാത്രയുടെ ഭാഗമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈക്കെതിരെ നടത്തുന്ന ഏതൊരാക്രമണവും യുദ്ധപ്രഖ്യാപനം; യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  a day ago
No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  a day ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  a day ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  a day ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  a day ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  a day ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  a day ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  a day ago