സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍ക്കാരിനു കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) സോഫ്റ്റ്‌വെയര്‍ ടെക്‌നോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 24 ആഴ്ചത്തെ ഫുള്‍ടൈം കോഴ്‌സായ ഇത് സെപ്റ്റംബര്‍ അഞ്ചിനാണ് ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ക്ലാസുകള്‍.
വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ സഹായത്തിനായി പ്ലേസ്‌മെന്റ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശം. കോഴ്‌സ് ഫീസായി 60,000 രൂപയും സര്‍വിസ് ടാക്‌സുമടക്കം 69,000 രൂപയ്ക്കടുത്തു നല്‍കേണ്ടിവരും. ഇതു രണ്ടു ഗഡുക്കളായി അടക്കാം. ഫീസില്‍നിന്നു പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളെ ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം:
calicut.nielit.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ നിശ്ചിത അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതമോ അപേക്ഷിക്കാം. അഡ്വാന്‍സ് ഫീസായി 1000 രൂപ Director, NIELIT, Calicut\v SBI NIT കാംപസ് ബ്രാഞ്ച് (കോഡ് 2207) ചാത്തമംഗലത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം Training Officer, National Institute of Eletcronics and Information Technolo-gy, P.B. No.5, NIT Campus Post, Calicut 673601, Kerala എന്ന വിലാസത്തില്‍ അയക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സെപ്റ്റംബര്‍ അഞ്ചിനാണ് അഡ്മിഷന്‍ കൗണ്‍സലിങ്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മിതമായ നിരക്കില്‍ ഹോസ്റ്റല്‍ സൗകര്യവും മെസ്സും ലഭ്യമാണ്. 1000 മുതല്‍ 1,600 രൂപവരെയാണ് ഹോസ്റ്റല്‍ ഫീസ്.
ഹോസ്റ്റ് ആന്‍ഡ് മെസ് ഫീസായി 3,000 രൂപ നല്‍കേണ്ടിവരും. കോഷന്‍ ഡെപ്പോസിറ്റായി 3,000 രൂപ കെട്ടിവയ്ക്കണം.
മികച്ച സൗകര്യങ്ങളോടെയുള്ള 100 കംപ്യൂട്ടറുകള്‍ അടങ്ങിയ ഐ.ടി ലാബ് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്.
കാംപസില്‍ വൈഫൈ സൗകര്യവും ലഭ്യമാണ്.
യോഗ്യത:
ഐടി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ എം.എസ്.സി, ബി.എസ്.സി, ഡിപ്ലോമ
BCA MCA; BETech, MEM Tech അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയ്ക്കു ലഭിച്ച മാര്‍ക്കിന്റെ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
വെബ്‌സൈറ്റ്:
www.nielit.gov.inCalicut.
അപേക്ഷിക്കാനുള്ള അവസാന തിയതി: ഓഗസ്റ്റ് 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."