ആര്.കെ.എല്‍.എസ് ലോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന്
പനമരം: കുടുംബശ്രീ ആര്.കെ.എല്‍.എസ് ലോണുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണന്നും ലോണ്‍ വിതരണത്തിന്റെ മാര്‍ഗരേഖകള്‍ യഥാസമയം സി.ഡി.എസിനെ അറിയിക്കുന്നതില്‍ ബാങ്കും ജില്ലാ കുടുംബശ്രീ മിഷനും വീഴ്ച്ച വരുത്തിയതായും പനമരം പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആറ് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ യൂണിറ്റുകള്‍ക്ക് മാത്രമേ ലോണ്‍ അനുവദിക്കു എന്ന് ലോണ്‍ കാമ്പയിനിലാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. ഇതാണ് ബഹളത്തിന് കാരണമായത്. ഈ വിവരം ബാങ്കും ജില്ലാ കുടുംബശ്രീ മിഷനും രേഖാമൂലം അറിയിച്ചിരുന്നില്ല. എങ്കിലും അഞ്ചോളം ഗ്രൂപ്പുകള്‍ക്ക് ജില്ലാ ബാങ്കില്‍ നിന്നും ലോണ്‍ അനുവദിക്കാമെന്ന് തീരുമാനമെടുത്തതിന് ശേഷവും പുരുഷന്മാര് അടങ്ങുന്ന സംഘം സി.ഡി.എസ് ഓഫിസ് തല്ലിതകര്‍ക്കുകയും ചെയര്‍പേഴ്സനെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പനമരം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബശ്രീയില്‍ പുരുഷന്മാര് വന്ന് ഇടപെട്ടതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. ലോണ്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സി.ഡി.എസും എഡി.എസും ഉത്തരവാദികള്‍ അല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."