ഊര് കൂട്ടങ്ങളിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന്
മാനന്തവാടി: പട്ടികവര്‍ഗ ഊര് കൂട്ടങ്ങളിലെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്നും മാനന്തവാടി ട്രൈബല്‍ ഡവല്‍പ്പ്‌മെന്റ ഓഫിസിന് കീഴില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന് കാട്ടിക്കുളം താഴെത്ത് വീട്ടില്‍ വിശ്വനാഥനാണ് പരാതി നല്‍കിയത്. 2002 മുതല്‍ 2018 വരെ വനവാസികളുടെ ഊര് കൂട്ടങ്ങളില്‍ ചായ, ഉച്ചഭക്ഷണം എന്നിവ നല്‍കിയെന്ന് രേഖയുണ്ടാക്കി 16,555 12 രൂപ ചിലവഴിച്ചുവെന്നാണ് വിവരവകാശ രേഖ എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണന്നും ഒരിക്കല്‍ പോലും ഉച്ചഭക്ഷണമോ, ചായയോ നല്‍കിയിട്ടില്ലെന്നാണ് വനവാസി സോഷ്യല്‍ വര്‍ക്കാറായ വിശ്വനാഥന്റെ പരാതി. വ്യാജരേഖയുണ്ടാക്കി ടൈബല്‍ വകുപ്പിലെ ടി.ഇ.ഒ, ടി.ഡി.ഒ, മറ്റ് ഉന്നത ഉദ്യോസ്ഥര്‍ ഉള്‍പെട്ട സംഘമാണ് വന്‍ തട്ടിപ്പിന്റെ പിന്നിലെന്നും പരാതിയിലുണ്ട്. കൂടാതെ ഊര് കൂട്ടയോഗങ്ങളില്‍ ട്രൈബല്‍ ഓഫിസര്‍ വരാറില്ലന്നും പകരം രാഷ്ട്രീയ പ്രതിനിധികളും പ്രമോട്ടര്‍മാരുമാണ് പങ്കെടുക്കുന്നതെന്നും പരാതിയില്‍ ചൂണ്ടി കാട്ടുന്നുണ്ട്.ട്രൈബല്‍ ഓഫിസര്‍ പങ്കെടുത്തവകയില്‍ വാഹനവാടകയും വ്യാജമായി രേഖയുണ്ടാക്കി തുക എഴുതിയെടുത്തിട്ടുണ്ടെന്നും പരാതിയിലുണ്ട്. സംസ്ഥാനത്ത് കണക്കനുസരിച്ച് കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് ഡയരകടര്‍ക്കും വകുപ്പ് ഡയരകടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."