ലൈഫ് പദ്ധതി: യു.ഡി.എഫ് പ്രതിഷേധ ധര്‍ണ
വടകര: സര്‍ക്കാരിന്റെ ഭവനപദ്ധതിയായ ലൈഫിന്റെ കരട് ലിസ്റ്റ് അപാകത നിറഞ്ഞതാണെന്നാരോപിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ തിരുവള്ളൂരില്‍ സായാഹ്ന ധര്‍ണ നടത്തി. അപാകതകള്‍ പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പഞ്ചായത്തില്‍ വിതരണം ചെയ്യാതെ കിടക്കുന്ന ഇ.എം.എസ് ഭവനപദ്ധതി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നുംറേഷന് കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.
പ്രതിഷേധ ധര്‍ണ സി.പി വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് എടത്തട്ട അധ്യക്ഷായി. എഫ്.എം മുനീര്‍, ഡി. പ്രജീഷ്, കൊടക്കാട്ട് ഗംഗാധരന്, കണ്ണോത്ത് സൂപ്പി ഹാജി, ആര്.കെ മുഹമ്മദ്, മൊയ്തു കുണ്ടാറ്റില്‍, സബിത മണക്കുനി, എന്‍. സൈനബ, കൂമുള്ളി ഇബ്രായിക്കുട്ടി, മഠത്തില്‍ ബാലകൃഷ്ണന്, എടവത്തുകണ്ടി കുഞ്ഞിരാമന്, ആര് രാമകൃഷ്ണന്, സൂപ്പി തിരുവള്ളൂര്‍, പി അബ്ദുറഹ്മാന്, കെ.കെ ഷരീഫ്, മനോജ് തുരുത്തി, പുഷ്പ അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."