യാത്രാ ദുരിതംപേറി കുളക്കാട്ടുകുര്‍ശ്ശി നിവാസികള്‍
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ഗ്രാമീണ മേഖലയായ കുളക്കാട്ടുകുര്ശ്ശിയില് നിന്നു പാലക്കാട്ടേക്ക് ബസ് സര്‍വീസ് നിലച്ചിട്ട് 6മാസം കഴിഞ്ഞു.ഇത് മൂലം പുറം പ്രദേശങ്ങളിലേക് യാത്ര ചെയ്യാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ് ഈ പ്രദേശത്തെ സാധാരണക്കാര്‍.
മുമ്പ് ജനങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കെ.എസ്ആര്‍. ടി.സി സര്‍വീസ് ഉണ്ടായിരുന്നു.ലാഭകരമായിരുന്നിട്ടും ആ സര്‍വീസ് ക്രമേണ നിലച്ചു.തുമ്പക്കണ്ണി പാലവും, ടിപ്പു സുല്‍ത്താന്‍ റോഡും യാഥാര്‍ഥ്യമായതോടെ ബസ് സര്വീസ്കള് വഴി മാറി ഓടാന്‍ തുടങ്ങി.ഇവിടെ നിന്നു വിവിധ പ്രദേശങ്ങളിലേക്ക് 15പെര്‍മിറ്റ് ഉണ്ടെങ്കിലും 4സര്‍വീസ് മാത്രമേ ഓടുന്നുള്ളു.
വിവിധ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണപുരത്തേക്ക് ആകെ ഒരു ബസ് സര്‍വീസ് മാത്രമേ നിലവിലുള്ളു.ജില്ലാ ആസ്ഥാനത്തേക്ക് ഒരു ബസ് എന്നുള്ള ആഗ്രഹം ഇപ്പോഴും അവശേഷിച്ചു നില്‍ക്കുകയാണ്.
ഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടി വാശി മൂലം പലപ്പോഴും സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറാവുന്നില്ല. ജങ്ങള്‍ക്ക് അനുയോജ്യമായ സമയ ക്രമം അനുവദിച്ചും സര്‍വീസ് നിര്‍ത്തിയ കെ.എസ്.ആര്. ടി.സി പുനരാരംഭിച്ചും ഇവിടുത്തെ യാത്ര ക്ലേശം പരിഹാരക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."