ഈ കുരുക്കിന് ആര് പരിഹാരം കാണും
മൂവാറ്റുപുഴ: പായിപ്ര കവലയിലെ ഗതാഗത കുരുക്കിന് ആര് പരിഹാരം കാണും. പായിപ്ര പഞ്ചായത്ത് ഭരണാധികാരികള്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പായിപ്ര കവലയിലെ ഗതാഗത പരിഷ്ക്കാരം എന്ന് നടപ്പാക്കുമെന്ന് ആര്‍ക്കും അറിയില്ല. ഇന്നലെ രാവിലെ ഉണ്ടായ ഗതാഗത കുരുക്ക് മണിക്കൂറുകള്‍ നീന്നു. ഇതിനിടെ കോളേജ് ബസും. കാറും തമ്മില്‍ ഇടിച്ചെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയില്ല. ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കോളേജ് ബസിനെ മറികടന്ന് പോകാന്‍ ശ്രമിച്ച കാറാണ് ബസിന്റെ സൈഡില്‍ ഇടിച്ചത്.
ഗതാഗതക്കുരുക്കും, അപകടങ്ങളും നിത്യേന തുടരുന്നതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് സമതി യോഗം ചേര്‍ന്ന് ഏകകണ്ഠ മായിട്ടാണ് ഗതാഗതപരിഷ്ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ബന്ധപ്പെട്ടവരുടെനിരവധി യോഗങ്ങള്‍ ചേര്‍ന്നതല്ലാതെ ഒരു കാര്യവും നടപ്പായില്ല.
കവലയിലെ അനധികൃത പാര്‍ക്കിംഗ് തടയുന്നതിനു പുറമെ ബസ് സ്റ്റോപ്പുകള്മാറ്റി സ്ഥാപിക്കുന്നതിനും, പായിപ്ര റോഡില്‍ നിന്നും എം.സി.റോഡിലേക്ക് വരുന്ന ബസുകള്‍ ഒഴികെയുളള ഭാരവണ്ടികള്‍ ബാസ് പ്, റോഡ് വഴി എം.സി.റോഡിലെത്തി പോകുന്നതിനും തീരുമാനമെടുത്തിരുന്നു.
മൂവാറ്റുപുഴ പെരുമ്പാവൂര്‍ എം.സി റോഡില്‍ പായിപ്ര പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കവല ഏറ്റവും തിരക്കേറിയ പ്രദേശമാണ്. നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആരാധനാലയങ്ങളും, സ്ക്കൂളുകളും, മദ്രസയും, മറ്റും സ്ഥിതി ചെയ്യുന്ന കവലയില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും തുടരുകയാണ് . ഇത് പരിഹരിക്കാന്‍ ഗതാഗത പരിഷ്ക്കരണം നടപ്പാക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. നിരവധി വട്ടം ചര്‍ച്ചചെയ്ത് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പല വിധ സമ്മര്‍ദ്ദത്താല്‍ നടപ്പാക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."