HOME
DETAILS
MAL
സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം
backup
December 15 2018 | 10:12 AM
കാഞ്ഞങ്ങാട്: ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന് സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.
ഫെബ്രുവരി ഒമ്പതിന് നടത്തിയ പ്രസംഗത്തിനെതിരേ കാസര്‍കോട് സ്വദേശി ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തത്. പട്ടികജാതിപട്ടിക വര്‍ഗ സംരക്ഷണ നിയമത്തിലെ 3(1യു) വകുപ്പ് അനുസരിച്ച് ഹോസ്ദുര്‍ഗ് പൊലിസാണ് കേസെടുത്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പൊലിസില്‍ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."