HOME
DETAILS

ചരിത്രം മുന്‍നിര്‍ത്തി ഇരുണ്ട കാലത്തെ ഓര്‍ക്കാം

  
Web Desk
December 29 2019 | 19:12 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%87

ദേശീയ പുരസ്‌കാരത്തിന്റെ വെളിച്ചം കൂടിയാവുമ്പോള്‍, ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഇരുണ്ട കാലത്തെക്കുറിച്ച് പറയുന്ന ശശി തരൂരിന്റെ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നെസ്: ദ ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകം ഒരിക്കല്‍ക്കൂടി വായനാ മേശയിലെത്തും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും അതിനെ ഒറ്റിക്കൊടുത്തവരെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്ന കാലത്ത് വീണ്ടും വീണ്ടും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ദാമോദര്‍ സവര്‍ക്കറെപ്പോലെ ബ്രിട്ടീഷ് ഭരണം ഇന്ത്യക്ക് ഗുണം ചെയ്തിരുന്നുവെന്ന് നമ്മളിലാരെങ്കിലും കരുതുന്നുണ്ടോ എന്നതാണ് പുതിയ കാലത്തെ ഏറ്റവും പ്രസക്തമായ ചോദ്യം. ബ്രിട്ടീഷ് ഭരണത്തിന് എന്തെങ്കിലും ഗുണങ്ങളുണ്ടായിരുന്നോ? ഇല്ലെന്നു തന്നെയാണ് ഉത്തരം. ഇന്ത്യയില്‍നിന്ന് ഊറ്റിയെടുത്ത സ്വത്തുക്കളായിരുന്നു 18ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വാണിജ്യവല്‍ക്കരണത്തിന്റെ അടിസ്ഥാന മൂലധനം. ബ്രിട്ടീഷ് സാമ്പത്തിക ചരിത്രകാരന്‍ അന്‍ഗസ് മാഡിസന്റെ കണ്ടെത്തല്‍ പ്രകാരം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഗള്‍ ഭരണകാലത്ത്, ലോക സാമ്പത്തിക വ്യവസ്ഥയുടെ 23 ശതമാനവും കൈയാളിയിരുന്നത് ഇന്ത്യയായിരുന്നു. 200 വര്‍ഷത്തെ ഭരണത്തിനു ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം എത്രയാണെന്നറിയേണ്ടേ. വെറും മൂന്നു ശതമാനം. അത്ര ഭീകരമായിരുന്നു ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാര്‍ നടത്തിയ കൊള്ള. ഈ ചരിത്രംകൂടി വച്ചുകൊണ്ടു വേണം നമ്മള്‍ പുതിയ കാലത്ത് ഫാസിസത്തെ നേരിടേണ്ടത്. ഇന്ത്യന്‍ വ്യവസ്ഥയെ ബ്രിട്ടീഷുകാര്‍ എങ്ങനെ തകര്‍ത്തുവെന്ന് പറയുന്നതാണ് പുസ്തകം.
യൂറോപ്പിന്റെ മൊത്തം സാമ്പത്തിക വിഹിതം കൂട്ടിച്ചേര്‍ത്താലും അക്കാലത്തു 23 ശതമാനം വരുമായിരുന്നില്ല. 17ാം നൂറ്റാണ്ടില്‍ ഇത് അതിലും കൂടുതലായിരുന്നു, 27 ശതമാനം. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുമ്പോള്‍ സമ്പന്നമായിരുന്നു ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ലോകത്ത് ഏറ്റവും മികച്ചതായിരുന്നു. ഏതൊരു യൂറോപ്യന്‍ രാജ്യത്തെക്കാളും മികച്ച ഉല്‍പന്നങ്ങള്‍ അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്നു. കൊതിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ ശില്‍പികള്‍ രൂപം കൊടുത്ത ആഭരണങ്ങള്‍, ശില്‍പഭംഗി നിറഞ്ഞ കെട്ടിടങ്ങള്‍, മികച്ച കച്ചവടക്കാര്‍, നല്ല സാമ്പത്തിക വിദഗ്ധര്‍, കപ്പല്‍ നിര്‍മാണത്തില്‍ ലോകത്ത് ഏറ്റവും മികച്ച രാജ്യം... അങ്ങനെ വിവിധങ്ങളായ മേഖലകളില്‍ പ്രൗഢമായിരുന്നു രാജ്യം. 1600ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി രാജ്ഞി എലിസബത്ത് 1 നു കീഴിലുള്ള റോയല്‍ ചാര്‍ട്ടറുമായി സഖ്യമുണ്ടാക്കിയതോടെയാണ് ഇന്ത്യന്‍ കൊള്ളയ്ക്ക് തുടക്കമാവുന്നത്. ഇന്ത്യയില്‍നിന്ന് പട്ടും സുഗന്ധദ്രവ്യങ്ങളും മറ്റു ലാഭകരമായ വസ്തുക്കളും കയറ്റുമതി ചെയ്യുക എന്നതായിരുന്നു കരാര്‍.
കൊല്‍ക്കത്ത, മദ്രാസ്, ബോംബെ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളില്‍ കമ്പനി ഫാക്ടറികള്‍ സ്ഥാപിച്ചു. സഹായത്തിന് സൈനികരും എത്തി. അതോടെ വാണിജ്യം പിടിച്ചെടുക്കലുകള്‍ക്ക് വഴിമാറി. ഇന്ത്യയിലെ തുണി വ്യവസായം, കയറ്റുമതി തുടങ്ങിയവ സമര്‍ഥമായി തകര്‍ത്ത ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ പകരം ബ്രിട്ടീഷ് കമ്പനികളെ പ്രതിഷ്ഠിച്ചു. ഇന്ത്യയില്‍നിന്ന് ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടു പോകുകയും തുണികള്‍ നിര്‍മിച്ച് ഇന്ത്യയിലേക്കു തന്നെ ഇറക്കുമതി ചെയ്തു വില്‍പന നടത്തുകയും ചെയ്തു. ബംഗാളിലെ നെയ്ത്തുകാര്‍ നിര്‍മിച്ച ഇന്ത്യന്‍ കൈത്തറി ഉല്‍പന്നങ്ങള്‍ അക്കാലത്ത് ലോകവിപണിയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. ലോകത്തെ മൊത്തം തുണിവിപണി ഓഹരിയുടെ 25 ശതമാനമായിരുന്നു ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നത്. 18ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഈജിപ്ത്, തുര്‍ക്കി, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്തിരുന്ന തുണിത്തരങ്ങളായിരുന്നു ഇത്.
1750കളില്‍ പ്രതിവര്‍ഷം 16 മില്യന്‍ രൂപയുടെ കയറ്റുമതിയായിരുന്നു ബംഗാള്‍ കൈത്തറിയുടേത് മാത്രമായുണ്ടായിരുന്നത്. യൂറോപിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി പരമാവധി ആറു മില്യന്‍ രൂപയുടേത് മാത്രവും. ബംഗാളില്‍ നിന്നുള്ള പട്ടു കയറ്റുമതി അഞ്ചു മില്യനിലധികവും ഉണ്ടായിരുന്നു. ബംഗാള്‍ കീഴടക്കിയ 1757ലെ പ്ലാസി യുദ്ധ വീരന്‍ റോബര്‍ട്ട് ക്ലൈവ് അവിടെ ഇനിമുതല്‍ കറുപ്പ് മാത്രമേ കൃഷി ചെയ്യാന്‍ പാടുള്ളൂ എന്ന് ഉത്തരവിട്ടു. മറ്റെന്ത് കൃഷി ചെയ്താലും കത്തിച്ചു കളയാനായിരുന്നു നിര്‍ദേശം. ഈ കറുപ്പ് നേരെ കയറ്റിഅയച്ചിരുന്നത് ചൈനയിലേക്കാണ്. ഇതിനെതിരേ ചൈനക്കാര്‍ നടത്തിയ കറുപ്പുയുദ്ധം ചരിത്രത്തില്‍ പ്രശസ്തമാണ്. ഒരിക്കല്‍ ബംഗാളിലെ ഗ്രാമങ്ങളില്‍ ഒരുകൂട്ടം തൊഴിലാളികള്‍ നോക്കിയിരിക്കെ ഒരു ബ്രിട്ടീഷ് ഓഫിസര്‍ അവരുടെ പരുത്തികൃഷിക്ക് തീയിടുന്നതിനെക്കുറിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ ലീഫ്‌ലെറ്റില്‍ പറയുന്നുണ്ട്. അവരുടെ കൃഷിയുപകരണങ്ങള്‍കൂടി തകര്‍ത്ത ശേഷമാണ് സൈനികന്‍ പോയത്. ഇന്ത്യന്‍ പട്ടിനു പൗണ്ടില്‍ പണം നല്‍കുന്നത് ബ്രിട്ടീഷുകാര്‍ നിര്‍ത്തി. പകരം നികുതി വരുമാനത്തില്‍നിന്ന് നല്‍കാന്‍ തുടങ്ങി.
ഇന്ത്യന്‍ വസ്ത്രങ്ങളുടെ കയറ്റുമതി കുറച്ചു. എന്നിട്ടും വിലക്കുറവും ഗുണനിലവാരവുമുള്ള ഇന്ത്യന്‍ തുണികളെ വെല്ലാന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ക്ക് വലിയ വിലയുണ്ടായിരുന്നു. അതോടെ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ തുണികള്‍ക്ക് വലിയ നികുതി ഏര്‍പ്പെടുത്തി. ഇതോടെ വിലക്കയറ്റമുണ്ടായി, ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍സ് മേഖല തകര്‍ന്നു. ബ്രിട്ടീഷ് വാണിജ്യവല്‍ക്കരണം വ്യാപകമായതോടെ ലോകവിപണിയില്‍നിന്ന് ഇന്ത്യന്‍ തുണിത്തരങ്ങള്‍ അപ്രത്യക്ഷമായി. തുണിത്തര വിപണി മാത്രമല്ല, വജ്രമേഖലയിലും ഇന്ത്യക്കുണ്ടായിരുന്ന ആധിപത്യം നികുതികള്‍ അടിച്ചേല്‍പ്പിച്ച് തകര്‍ക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍.
പ്ലാസി യുദ്ധം കഴിഞ്ഞ് നൂറു വര്‍ഷത്തിനു ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനി രണ്ടര ലക്ഷത്തോളം വരുന്ന സൈനികര്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷുകാര്‍ ഇന്ത്യയൊട്ടാകെ പിടിച്ചെടുക്കാനുള്ള പദ്ധതി നടപ്പാക്കുമ്പോള്‍ അതിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കടുത്ത പിന്തുണയുണ്ടായിരുന്നുവെന്ന് മാത്രമല്ല, ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഓഹരിയുള്ളവരായിരുന്നു പാര്‍ലമെന്റ് അംഗങ്ങളില്‍ ഭൂരിഭാഗവും.
കൊള്ളയ്ക്കുള്ളിലെ കൊള്ളയും ഇതോടൊപ്പമുണ്ടായിരുന്നു. റോബര്‍ട്ട് ക്ലൈവ് ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്കുള്ള ആദ്യയാത്രയില്‍ തന്നെ 23,4,000 പൗണ്ട് ആരുമറിയാതെ കട്ടുകടത്തി. ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരം ഖജനാവിലേക്ക് പോകേണ്ട ഇന്ത്യയില്‍ നിന്നുള്ള കൊള്ളമുതലില്‍ നിന്നായിരുന്നു ക്ലൈവിന്റെ മോഷണം. ഇന്നത്തെ മൂല്യം വച്ച് 23 മില്യന്‍ പൗണ്ടിന് തുല്യമായ തുകയായിരുന്നു അത്. ക്ലൈവിനെ യൂറോപ്പിലെ ഏറ്റവും സമ്പന്നരിലൊരാളായി മാറ്റിയത് ഇന്ത്യയില്‍ നിന്നുള്ള ഈ കൊള്ളമുതലിലെ കള്ളത്തരമാണ്. 1765ല്‍ വീണ്ടും ഇന്ത്യയിലെത്തിയ ക്ലൈവ് വീണ്ടും മടങ്ങിയത് ഇന്നു 40 മില്യന് തുല്യമായി വരുന്ന 4,00,000 പൗണ്ടും അടിച്ചുമാറ്റിയാണ്. ഈ സമ്പത്തിലൊരു വിഹിതംകൊണ്ട് തനിക്കും പിതാവിനും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇടംവാങ്ങി ക്ലൈവ്. കൗണ്ടി ക്ലയറിലെ തന്റെ എസ്റ്റേറ്റിന് ക്ലൈവ് പ്ലാസി എന്നു പേരുമിട്ടു. ക്ലൈവിന്റെ അനധികൃത സ്വത്ത് അന്നു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ ശക്തനായിരുന്നു ക്ലൈവ്. അതുകൊണ്ടുതന്നെ ക്ലൈവിന് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
ഫാസിസത്തിന്റെ പുതിയ കാലത്ത് വീണ്ടും വീണ്ടും ഓര്‍ക്കുകയും വായിക്കുകയും പകര്‍ന്നുകൊടുക്കുകയും ചെയ്യേണ്ടതാണ് ചരിത്രം. ചരിത്രത്തെ മുന്നില്‍ നിര്‍ത്തിക്കൊണ്ടേ കെട്ടകാലത്തെ നമുക്ക് തിരിച്ചറിയാനും എതിര്‍ക്കാനും കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  5 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  5 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  5 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  5 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  6 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  6 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  6 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  6 days ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  6 days ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  6 days ago