HOME
DETAILS
MAL
മുംബൈ സിറ്റിക്ക് ജയം
backup
December 29 2019 | 19:12 PM
മുംബൈ: ഐ.എസ്.എല്ലില്‍ ഹൈദരാബാദിനെതിരേ മുംബൈ സിറ്റിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിനാണ് മുംബൈ ജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ഹൈദരാബാദ് ആധിപത്യം പുലര്‍ത്തിയെങ്കിലും ജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. 67-ാം മിനുട്ടില്‍ മുംബൈ താരം ഗൊലോയ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ഈ അവസരം മുതലാക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞില്ല. 6, 78 മിനുട്ടുകളില്‍ സുഗോവുവാണ് മുംബൈക്ക് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. 81-ാം മിനുട്ടില്‍ ബോബോയാണ് ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."