ഇടി റിങ്ങിന് പുറത്തും
ന്യൂഡല്‍ഹി: നികാത് സരീനും മേരി കോമും തമ്മിലുള്ള ബോക്സിന് ശേഷവും ഇടി. മത്സര ശേഷമാണ് ഇരു താരങ്ങളും മറ്റു ഒഫീഷ്യലുകളും വാക് പോരുമായി രംഗത്തെത്തിയിട്ടുള്ളത്. ടോകിയോ ഒളിംപിക്സിനുള്ള യോഗ്യാത മത്സരത്തില്‍ ആരെ പങ്കെടുപ്പിക്കണം എന്നതിനെ ചൊല്ലിയുള്ള തര്‍ക്കാമാണ് ഇപ്പോള്‍ റിങ്ങിന് പുറത്തേക്കും എത്തിയിട്ടുള്ളത്. ആദ്യം മേരി കോമിനെ ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കുന്ന യോഗ്യതാ മത്സരത്തിന് പറഞ്ഞയക്കാനായിരുന്നു തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ സരീനും മറ്റു ചില താരങ്ങളും ഇതിനെതിരേ രംഗത്തെത്തിയതോടെയാണ് തീരുമാനം മാറിയത്. ഇന്ത്യയിലെ താരങ്ങളെ പങ്കെടുപ്പിച്ച് യോഗ്യതക്കുള്ള യോഗ്യതാ മത്സരം സംഘടിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇതിന് മുന്നോടിയായി നടന്ന ട്രയല്‍ മത്സരത്തില്‍ സരീന് മേരി കോമിനെ തോല്പിച്ചതോടെ മത്സരം ശ്രദ്ധ നേടി. ഒടുവില്‍ മേരി കോമും സരീനും യോഗ്യതക്കുള്ള പോരാട്ടത്തിന്റെ ഫൈനലില്‍ പ്രവേശിച്ചു. എന്നാര് പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കി മേരി കോം സരീനെ ഇടിച്ച് പഞ്ചറാക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. സരീന് മേല്‍ ഏറ്റവും മികച്ച വിജയം നേടാനും മേരി കോമിന് കഴിഞ്ഞു. എന്നാല്‍ ഇതു കൊണ്ടൊന്നും മേരിയുടെ കലിപ്പ് തീര്‍ന്നില്ല. മത്സര ശേഷം ഇരുവരും കൈ കൊടുക്കാന്‍ പോലും വിസമ്മതിച്ചു എന്ന് മാത്രമല്ല വാക് പയറ്റുമായി ഇരുവരും രംഗത്തെത്തി. ട്രയല്‍സില്‍ ജയിച്ചെന്ന് കരുതി എല്ലാം സ്വന്തമാക്കി എന്ന് കരുതിയെങ്കില്‍ തെറ്റി. ആ ഒരൊറ്റ പഞ്ചില്‍ ഞാന്‍ എല്ലാം തീരുമാനിച്ചതാണെന്ന് മത്സര ശേഷം മേരി കോം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."