ഓഫിസ് തലവന്‍മാര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് നല്‍കുന്നതിന് നാളെ മുതല്‍ ക്യാംപ്
പാലക്കാട് : എല്ലാ ഡി.ഡി.ഒ.മാര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍ക്കും ഡിജിറ്റല്‍ ഒപ്പ് തയ്യാറാക്കി നല്‍കുന്നതിന് കേരളാ ഐ.ടി.മിഷന്‍ അംഗീകൃത ഏജന്‍സിയായ അനലെറ്റിക്‌സിന്റെ കീഴിലുള്ള ഡി-മുദ്ര ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപ് ഓഗസ്റ്റ് 11, 12, 13 ദിവസങ്ങളില്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡില്‍ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയ്ക്ക് സമീപമുള്ള രാജേന്ദ്രന്‍ & അസോസിയേറ്റ്‌സ് ഓഫിസില്‍ നടക്കും.
രണ്ടുവര്‍ഷം വാലിഡിറ്റി ഉള്ള ഡിജിറ്റല്‍ ഒപ്പ് സര്‍ട്ടിഫിക്കറ്റിനും ടോക്കണും വേണ്ടി 575- രൂപ ഈടാക്കുന്നതാണ്. ആധാര്‍കാര്‍ഡ് ഉള്ളവര്‍ക്ക് 20 മിനിറ്റിനുള്ളിലും അല്ലാത്തവര്‍ക്ക് രണ്ടു ദിവസത്തിനുള്ളിലും ഡിജിറ്റല്‍ ഒപ്പ് നല്‍കുന്നതാണ്. ഓഗസ്റ്റ് 15 മുതല്‍ ശമ്പള ബില്ലും മറ്റും ബില്ലുകളും ഓണ്‍ലൈനായി സ്പാര്‍ക്ക് വെബ്‌സൈറ്റ് മുഖേന ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447175438, 9249577735 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."