ഇര്ഫാന് ഹബീബ് ഗവര്‍ണറോട് കാണിച്ചത് ക്രിമിനല്‍ കുറ്റം: ശ്രീധരന് പിള്ള
കോഴിക്കോട്: കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് നേരെയുണ്ടായ പ്രതിഷേധത്തില്‍ ക്രൈം രജിസ്റ്റര്‍ ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി അപലപനീയവും ആപല്ക്കരവുമാണന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. വേദിയില്‍ വച്ച് ഇര്ഫാന് ഹബീബ് കാണിച്ചത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ശ്രീധരന്‍പിള്ള മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് പ്രോട്ടോകോള്‍ ഉണ്ട്. മിനിട്ട് ബൈ മിനിട്ട് പരിപാടിയാണത്. പങ്കെടുക്കുന്നവരുടെയും പ്രസംഗിക്കുന്നവരുടെയും പട്ടിക നേരത്തെ തയാറാക്കുന്നതാണ്. പരിപാടിയുടെ പട്ടികയില്‍ ഇല്ലാത്തയാള്‍ എങ്ങനെ വേദിയില്‍ എത്തിയെന്നത് അന്വേഷിക്കണം. ഗവര്‍ണറുടെ എ.ഡി.സിയെ തള്ളിമാറ്റിയാണ് അക്രമം കാണിച്ചത്. ക്രിമിനല്‍ കുറ്റമാണ് നടന്നിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതാണ്. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായിട്ടില്ല.
രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്കെതിരേ കരിങ്കൊടി കാണിച്ചത് കേരളത്തിലും ബംഗാളിലുമാണ്. മറ്റൊരു സംസ്ഥാനത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. രാജ്യത്തെ എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഈ വിഷയത്തില്‍ ഒരു അഭിപ്രായമാണുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."