HOME
DETAILS
MAL
കച്ചവടക്കാര്‍ ചൂഷണം ചെയ്തതായി ആക്ഷേപം
backup
August 06 2017 | 21:08 PM
കോഴിക്കോട്: അടിവാരത്ത് കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ മെഡിക്കല്‍ കോളജിലെത്തിച്ച മരിച്ചവര്‍ക്ക് മുഖത്തിടാനും പരുക്കേറ്റവര്‍ക്ക് ചുറ്റാനും വേണ്ടി തുണി വാങ്ങിയപ്പോള്‍ കച്ചവടക്കാര്‍ ചൂഷണം നടത്തിയതായി ആക്ഷേപം. 60 രൂപയ്ക്ക് വില്‍ക്കുന്ന തുണിക്ക് 120ഉം 150ഉം രൂപയാണ് വാങ്ങിയത്. തുണിവാങ്ങാന്‍ പരിസരത്തെ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും ഇവരെ കച്ചവടക്കാര്‍ ചൂഷണം ചെയ്തെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ശുദ്ധജല വിതരണം മൂന്നുദിവസം മുടങ്ങിയപ്പോള്‍ പലരും വെള്ളം സ്റ്റോക്ക് ചെയ്യാന്‍ ബക്കറ്റുകള്‍ വാങ്ങാനെത്തിയിരുന്നു. 80 രൂപയ്ക്ക് കൊടുത്തിരുന്ന ബക്കറ്റിന് 250 രൂപവരെയാണ് ഈടാക്കിയത്. കച്ചവടക്കാരുടെ ഇത്തരം ചൂഷണത്തിനെതിരേ സന്നദ്ധ പ്രവര്‍ത്തകര്‍ നടപടിക്കൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."