HOME
DETAILS

അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി യു.പി സര്‍ക്കാര്‍

  
backup
December 31 2019 | 17:12 PM

%e0%b4%85%e0%b4%af%e0%b5%8b%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae


ലഖ്‌നൗ: അയോധ്യയില്‍ കര്‍സേവകര്‍ പൊളിച്ചുനീക്കിയ ബാബരി മസ്ജിദിന് പകരം മുസ്‌ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യു.പി സര്‍ക്കാര്‍. മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ പരിധിക്ക് പുറത്ത് മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്.
ക്ഷേത്രത്തിന് ചുറ്റും പഞ്ചാക്‌സി പരിക്രമ സ്ഥലമാണെന്നും അതിനാല്‍ 15 കിലോമീറ്റര്‍ ചുറ്റളവില്‍ പള്ളി പണിയാന്‍ കഴിയില്ലെന്നും യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അയോധ്യ വിധിയില്‍ സുന്നി വഖ്ഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി കൊടുക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലം കണ്ടെത്തി യു.പി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. പള്ളി നിര്‍മാണവും മറ്റു പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ബോര്‍ഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചു കഴിഞ്ഞാല്‍, സര്‍ക്കാര്‍ ഈ പ്ലോട്ടുകള്‍ ബോര്‍ഡിന് കൈമാറും.
1992ലാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും ആരോപിച്ചായിരുന്നു മസ്ജിദ് തകര്‍ത്തത്.
2019 നവംബര്‍ ഒമ്പതിനാണ് സുപ്രിം കോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചുനീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി.
അയോധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മിക്കുമെന്ന് ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  8 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  8 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  8 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  8 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  8 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  8 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  8 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  9 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  9 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  9 days ago