ക്വിറ്റ് ഇന്ത്യ വാര്‍ഷികം: പാര്‍ലമെന്റില്‍ പ്രത്യേക യോഗം
ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാംവാര്‍ഷിക ദിനമായ ബുധനാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രത്യേക യോഗം ചേരും. ലോക്‌സഭയില്‍ ചോദ്യോത്തര വേളയും ശൂന്യവേള പോലെയുള്ള പതിവു നടപടിക്രമങ്ങള്‍ മാറ്റിവച്ചായിരിക്കും പ്രത്യേക യോഗം ചേരുക. സഭയിലെ എല്ലാ പാര്‍ട്ടി പ്രതിനിധികള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയതിന് ശേഷം രാജ്യത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന പ്രമേയം സ്പീക്കര്‍ സുമിത്രാ മഹാജന്‍ അവതരിപ്പിക്കും.
രാജ്യസഭയിലും വര്‍ഷികദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ നടത്തും. നേരത്തെ ഭരണഘടന തയാറാക്കുന്നതില്‍ ബി.ആര്‍ അംബേദ്കറുടെ സംഭാവനകളെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി പാര്‍ലമെന്റ് രണ്ടു ദിവസത്തെ പ്രത്യേക സമ്മേളനം ചേര്‍ന്നിരുന്നു.
സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിനു യാതൊരു പങ്കുമില്ലെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപണം ഉന്നയിച്ചുവരുന്നതിനിടെയാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ വാര്‍ഷികം സര്‍ക്കാര്‍ ആചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനത്തിലെ പ്രത്യേക പാര്‍ലമെന്റ് പരിപാടി ആര്‍.എസ്.എസിനെതിരേ വിമര്‍ശനമഴിച്ചുവിടാന്‍ പ്രതിപക്ഷം ഉപയോഗിച്ചേക്കും. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമല്ലാതിരുന്ന ആര്‍.എസ്.എസ് ആണ് ഇപ്പോള്‍ ദേശീയതയെക്കുറിച്ച് സംസാരിക്കുന്നതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തോടനുബന്ധിച്ച് നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ കുറ്റപ്പെടുത്തിയും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഓര്‍മപുതുക്കിയും പ്രമേയങ്ങള്‍ പാസാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."