ബഹറൈനില്‍ മലയാളി ഉള്‍പെടെ രണ്ടു ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തു
മനാമ: ബഹ്‌റൈനില്‍മലയാളിയുള്‍പ്പെടെ രണ്ടു ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. മറ്റൊരു ഇന്ത്യക്കാരന്‍ ഹൃദയാഘാതം മൂലവും മരണപ്പെട്ടു.
കോഴിക്കോട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ സുനില്‍ മേനോന്‍(43), തമിഴ്‌നാട് സ്വദേശി ശിവപ്രസാദ് അന്തന്‍(42) എന്നിവരാണ് ആത്മ ഹത്യ ചെയ്തത്. ആന്ദ്രാ സ്വദേശി പൊന്നല മോഹന്‍ റെഡ്ഡി (47)യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഇരു ആത്മഹത്യകളുടെയും കാരണം കുടുംബവഴക്കാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ബഹ്‌റൈനിലെ പ്രൊട്ടക്ഷന്‍ ഇന്‍ഷൂറന്‍സ് കന്പനിയില്‍ സെയില്‍സ് മാനേജറായിരുന്ന സുനില്‍ മേനോന്‍ നേരത്തെ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഇവിടെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെ തുടര്‍ന്ന് വീട്ടുകാരുമായി വഴക്കുണ്ടായതായും ഭാര്യ പിണങ്ങി പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ മനം നൊന്താവാം സുനില്‍ മേനോന്റെ മരണമെന്ന് കരുതുന്നതായി സുഹൃത്തുക്കളിലൊരാള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
ബഹ്‌റൈനില്‍ പ്രവാസികളുടെ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവത്കരണ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രണ്ടു മരണം കുടിയുണ്ടായത്.
ഇത് ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. ബഹ്‌റൈനില്‍ ഇന്ന് ദേശീയ അവധിയാണെങ്കിലും നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി മൂവരുടെയും മൃതദേഹങ്ങള്‍ അടുത്തദിവസം തന്നെ നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."