മാപ്പുസാക്ഷി എത്തിയില്ല; അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവ്
മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മാപ്പുസാക്ഷി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നു കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മാപ്പുസാക്ഷിയായി പ്രഖ്യാപിച്ച നിലമ്പൂര്‍ പുള്ളിപ്പാടം വയലിലകത്ത് ഫിറോസ്ഖാനെ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അറസ്റ്റ് വാറണ്ട്.
സെപ്റ്റംബര്‍ രണ്ടിനകം ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിര്‍ദേശം. മഞ്ചേരി ജില്ലാ മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എം സുജിത്താണ് ഉത്തരവിട്ടത്.
കേസിന്റെ വിചാരണ നടക്കുന്ന ദിവസം കോടതിയില്‍ നേരിട്ടെത്തി സത്യം തുറന്നുപറയാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഫിറോസ്ഖാനെ മാപ്പുസാക്ഷിയാക്കിയത്. എന്നാല്‍, കഴിഞ്ഞ മാസം കേസ് പരിഗണിച്ചെങ്കിലും ഫിറോസ്ഖാന്‍ ഹാജരായില്ല. തിങ്കളാഴ്ച ഹാജരാകാനാവശ്യപ്പെട്ട് വീണ്ടും സമന്‍സ് അയച്ചു. വിദേശാത്താണെന്ന കാരണത്താല്‍ ഇതു മടങ്ങി. ഇതിനാലാണ് ഇയാള്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചത്. ഫിറോസ്ഖാന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമേ വിചാരണ നടപടികള്‍ തുടങ്ങാനാകൂ. 2012 ജൂണ്‍ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."