സംസ്ഥാന പ്രബന്ധ മത്സരം
കോഴിക്കോട്: 'അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം' എന്ന പ്രമേയത്തില്‍ മലപ്പുറം അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ (ശാലിയാത്തി നഗര്‍) 2017 ഒക്ടോബര്‍ 19,20,21 തിയതികളില്‍ നടക്കുന്ന കേരള ത്വലബ കോണ്‍ഫറന്‍സിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംങ് സംസ്ഥാന തല പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.സമസ്തക്കു കീഴിലുള്ള ദര്‍സ്, അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന വിഷയത്തില്‍ 8 പേജില്‍ കവിയാത്ത രചനകള്‍ ംേമഹമയമേെമലേ@ഴാമശഹ.രീാ ലേക്കോ, ജനറല്‍ കണ്‍വീനര്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബ സംസ്ഥാന സമിതി, ഇസ്‌ലാമിക് സെന്റര്‍, റെ.ലിങ്ക് റോഡ്, കോഴിക്കോട് 2 എന്ന വിലാസത്തിലോ അയക്കേണ്ടതാണ്.വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും കോണ്‍ഫറന്‍സില്‍ നല്‍കുന്നതാണ്. രചനകള്‍ അയക്കേണ്ട അവസാന തിയതി: സെപ്റ്റംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ 9544665949 എന്ന നമ്പറില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."