ഖഷോകി കൊലപാതകം: യു എസ് സെനറ്റ് തീരുമാനത്തെ തള്ളി സഊദി
രാജ്യത്തിനെതിരെ അനിയന്ത്രിതമായ ഇടപെടലുകള്‍ അംഗീകരിക്കില്ലെന്നും വിദേശ കാര്യ മന്ത്രാലയം
റിയാദ്: ഖഷോകി കൊലപാതകത്തില്‍ യു എസ് സെനറ്റ് തീരുമാനത്തെ സഊദി അറേബ്യ തള്ളി. കഴിഞ്ഞ ദിവസം സഊദിയെയും കിരീടാവകാശിയെയും കുറ്റപ്പെടുത്തി ഏകകണ്ഠമായി അമേരിക്കന്‍ സെനറ്റ് പാസാക്കിയ തീരുമാനത്തിനെതിരെയാണ് സഊദി രംഗത്തെത്തിയത്.
സഊദിക്കെതിരെ സെനറ്റ് വെളിപ്പെടുത്തിയ തീരുമാനങ്ങള്‍ നിരസിക്കുന്നതായും തള്ളികളയുന്നതായും സഊദി വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഖഷോഗി വധത്തില്‍ സഊദി കിരീടാവകാശിയെ കുറ്റക്കാരനാക്കിയുള്ള പ്രമേയം ഒറ്റക്കെട്ടായാണ് സെനറ്റ് പാസാക്കിയിരുന്നത്.
കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സംരക്ഷിച്ചുകൊണ്ടുള്ള ട്രംപിന്റെ നിലപാടിനു കനത്ത തിരിച്ചടിയായി പാസാക്കിയ പ്രസ്താവനക്കെതിരെയാണ് സഊദി അതിശക്തമായി ഇപ്പോള്‍ പ്രകരിച്ചത്. ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവാദിയാണെന്ന് പ്രമേയം ആരോപിച്ചിരുന്നു. കൊലപാതകത്തില്‍ ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കും സുതാര്യമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രമേയം സഊദി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, സെനറ്റ് പ്രമേയം തള്ളിക്കളഞ്ഞ സഊദി അമേരിക്കയുമായി അമേരിക്കയുമായി ബന്ധം ശക്തമാക്കുന്നതിനു തങ്ങള്‍ പ്രതിജ്ഞാ ബദ്ധമാണെന്നും വ്യക്തമാക്കി. സെനറ്റ് തീരുമാനം തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളും ആരോപണങ്ങളുടെയും അവിശ്വനീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. സഊദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രത്യക്ഷമായ കൈകടത്തലുമാണ്. രാജ്യത്തിന്റെ പ്രാദേശിക, അന്താരാഷ്ട്ര പങ്കാളിത്തത്തെ അട്ടിമറിക്കുന്നതുമാണെന്നും വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സഊദി ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും നേതൃത്വത്തിലുള്ള സഊദി ഭരണകൂടം രാജ്യത്ത് ആഴത്തിലുള്ള തന്ത്രപ്രധാനമായ, രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങളാണ് ഉണ്ടാക്കുന്നതെന്നും പ്രസ്താവിച്ചു.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഏതെങ്കിലും ഇടപെടല്‍, ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉന്നയിക്കല്‍, ഏതെങ്കിലും വിധത്തില്‍ സഊദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരെങ്കിലും കൈകടത്തുന്നതും ഏതെങ്കിലും വിധത്തില്‍ നേതൃത്തെ അനാദരവു ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളും രാജാവിന്റെയും കിരീടാവകാശിയുടെയും പരമാധികാരത്തെ തകര്‍ക്കാനോ, അതിന്റെ പ്രതാപം കുറക്കാനോ നടത്തുന്ന ശ്രമങ്ങളെയും പൂര്‍ണ്ണമായും തള്ളിക്കകയുന്നതായും സഊദി വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."