HOME
DETAILS

പണി പാളി; എവറസ്റ്റ് കീഴടക്കിയെന്ന് പ്രചരിപ്പിച്ച പൊലിസ് ദമ്പതികളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു

  
backup
August 08 2017 | 03:08 AM

pune-police-couple-who-faked-mount-everest-feat-dismissed-from-force

പുനെ: എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലിസ് ദമ്പതികളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. പുനെ പൊലിസിലെ കോണ്‍സ്റ്റബിള്‍മാരായ ദിനേശ് റാത്തോഡും തര്‍കേശ്വരി റാത്തോഡുമാണ് വെട്ടിലായത്. പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റേതാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം മേയിലാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ ദമ്പതികള്‍ പുറത്തുവിട്ടത്. എന്നാല്‍, ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. തുടര്‍ന്ന് സമിതി നല്‍കിയ അന്വേഷണത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു.

 ഇവരുടെ പ്രവൃത്തി മഹരാഷ്ട്ര പൊലിസിന് അപകീര്‍ത്തിക്ക് ഇടയാക്കിയെന്ന് അഡീഷണല്‍ പൊലിസ് കമീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) സഹേബ്ര പാട്ടീല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ദമ്പതികളാണെന്ന് അവകാശവാദവുമായി  ദിനേശും തര്‍കേശ്വരിയും രംഗത്തുവന്നത്. എന്നാല്‍, ഇവരുടെ വാദം തെറ്റാണെന്ന് പ്രാദേശിക പര്‍വ്വതാരോഹകര്‍ വ്യക്തമാക്കി. തുടര്‍ന്ന് ആഗസ്റ്റില്‍ നേപ്പാള്‍ സര്‍ക്കാര്‍ ദമ്പതികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേക്ക് വിലക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  13 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  13 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  13 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  13 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  13 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  13 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  13 days ago