മാലിന്യ വാഹിനിയായി പാതുവാപുരം പള്ളിത്തോട്
പൂച്ചാക്കല്‍: അരൂക്കുറ്റി കൈതപ്പുഴ കായലിലേക്കുള്ള പാതുവാപുരം പള്ളി തോട്ടില്‍ മാലിന്യം നിറയുന്നു.നാട്ടുകാര്‍ രോഗഭീതിയില്‍ .ദുര്‍ഗന്ധവും രോഗഭീഷണിയും ഉയര്‍ന്നിട്ട് വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. മത്സ്യ മാംസ അവശിഷ്ടങ്ങള്‍, അറവ് മാലിന്യങ്ങള്‍, ശുചിമുറി മാലിന്യങ്ങള്‍ തുടങ്ങി പ്രദേശത്തെയും മറ്റ് സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കി തോട് മലിനപ്പെടുത്തുകയാണ് .
മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ മാലിന്യമെത്തിച്ച് തള്ളുന്നുണ്ട്.മാലിന്യം മൂലമുള്ള രൂക്ഷമായ ദുര്‍ഗന്ധവും ഈച്ചകളും കൊതുകുകളും പുഴുക്കളും പെരുകുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇത് മൂലം പ്രദേശവാസികള്‍ വലയുകയാണ്.
മാലിന്യം നിറഞ്ഞതോടെ തോടിന്റെ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.തീര്‍ത്ഥാടന കേന്ദ്രമായ പാതുവാപുരം ചര്‍ച്ചും തോടിന്റെ ഇരുകരകളിലായി ധാരാളം കുടുംബങ്ങളുമാണ് താമസിക്കുന്നത്.
ഇവരില്‍ പലര്‍ക്കും ഛര്‍ദി ഉള്‍പ്പെടെയുള്ള അസുഖങ്ങളും തൊലിപ്പുറമെയുള്ള അസുഖങ്ങളും കണ്ടു തുടങ്ങി.വീടുകളിലെ കുടിവെള്ള സോത്രസുകളും മലിനമാകുകയാണ്.തോടിന്റെ അവസ്ഥ സംബന്ധിച്ച് നാട്ടുകാര്‍ ഒട്ടേറെ പരാതികള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."