നരയംകുളം, മൂലാട് ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം
കൂട്ടാലിട: നരയംകുളം, മൂലാട് ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. മുള്ളന്‍പന്നികളും കാട്ടുപന്നികളും രാപ്പകല്‍ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രങ്ങളില്‍ അലയുന്നു. ചേന, ചേമ്പ്, മരച്ചീനി, ചെറുകിഴങ്ങ് തുടങ്ങിയ കൃഷികളാണ് പന്നികള്‍ നശിപ്പിക്കുന്നത്. മൂലാട് വടേക്കര താഴെ, മലയരികത്ത് മീത്തല്‍, കള്ളാത്തിറ തറേങ്കില്‍ പ്രദേശങ്ങളിലെ കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്.
നരയംകുളം തറേങ്കില്‍ വേലായുധന്, ചന്ദ്രന്, നരേന്ദ്രന്, രാജന് എന്നിവര്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത ഇടവിളകളാണ് നശിപ്പിച്ചത്. ചെങ്ങോടുമലയുടെ താഴ്വാരത്തുള്ള പ്രദേശങ്ങളാണ് നരയംകുളവും മൂലാടും ഈ മലയില്‍ ക്വാറി തുടങ്ങുന്നതിനു വേണ്ടി സ്വകാര്യ കമ്പനി കാട്ടുകള്‍ വെട്ടി തെളിക്കുകയാണ്. നിരവധി മരങ്ങളും മുറിച്ചു മാറ്റി. ഇതോടെയാണ് കാട്ടുപന്നികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ തുടങ്ങിയത്. ഇരു പ്രദേശങ്ങളിലും കുറുക്കന്റെ ശല്യവും രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."