കിഴക്കന്‍ മേഖലയില്‍ കര്‍ക്കിടകത്തിലും തകൃതിയായി തുറന്നകിണറുകളുടെ നിര്‍മാണം
പട്ടഞ്ചേരി: കിഴക്കന്‍മേഖലകളില്‍ മഴകുറയുന്നു കര്‍ക്കിടകത്തിലും തുറന്നകിണറുകളുടെ നിര്‍മാണം ഗ്രാമങ്ങളില്‍ തകൃതി.കൊടുവായൂര്‍, പെരുവെമ്പ്, പുതുനഗരം, പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിലാണ് തുറന്നകിണറുകളുടെ നിര്‍മാണമാണ് കര്‍ക്കിടകത്തിനും തകൃതിയായി നടക്കുന്നത്. മഴകുറഞ്ഞതും കിണറുകളിലും കുളങ്ങളിലും വെള്ളം നിറയാത്തതുമാണ് കുഴല്‍കിണറുകളില്‍ നിന്ന് തുറന്നകിണറുകളുടെ നിര്‍മാണത്തിലേക്ക് നാട്ടുകാരെ എത്തിച്ചിരിക്കുന്നതെന്ന് കിണര്‍ നിര്‍മാണ തൊഴിലാളിയായ മാണിക്കന്‍ പറയുന്നു. കുഴല്‍ കിണര്‍ എണ്ണൂറിലധികം അടി താഴ്ച്ചയില്‍ നിര്‍മിച്ചിട്ടും വെള്ളം കാണാത്ത് പ്രദേശങ്ങളില്‍ നാല്‍പതടി താഴ്ച്ചയില്‍ തുറന്നകിണര്‍ നിര്‍മിച്ചപ്പോള്‍ വെള്ളം ലഭിക്കുന്നതായി കിണര്‍നിര്‍മാണ തൊഴിലാളികള്‍ പറയുന്നു.
മഴവെള്ളം സംഭരിക്കുവാനും ഇത്തരം കിണറുകള്‍ ഇപയോഗിക്കാമെന്നതും തുറന്ന കിണറുകളിലേക്കുള്ള ആഗ്രഹം ജനങ്ങളില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
അല്‍പാല്‍പമായി പെയ്യുന്ന മഴയിലെ വെള്ളത്തെ ശേഖരിച്ച് കിണറുകളില്‍ നിറയ്ക്കുവാനായാണ് നിലവില്‍ കര്‍ക്കിടകത്തിലും തുറന്നകിണര്‍ നിര്‍മാണം നടത്തുന്നതെന്ന് വീട്ടുവഴപ്പില്‍ കിണര്‍ നിര്‍മിക്കുന്ന തങ്കയം മുരുകേശന്‍ പറയുന്നു. തുറന്നകിണര്‍ നിര്‍മ്മിച്ച് ഇഷ്ടികകള്‍ കൊണ്ട് കെട്ടണമെങ്കില്‍ ശരാശരി 89,000 മുതല്‍ 14,000 രൂപ വരെയാണ് ചെലവാകുന്നത് ആഴത്തിനും പാറകെട്ടുകള്‍ പൊട്ടിക്കുന്നതിനുമ അനുസരിച്ച് ചെലവില്‍ മാറ്റമുണ്ടാകും.
ഇത്തരത്തില്‍ കിഴക്കന്‍ മേഖലയില്‍ മാത്രം ഇരുപതിലധികം കിണറുകളാണ് അടുത്ത രണ്ടു മാസത്തിനകം നിര്‍മാണം ആരംഭിച്ച അവസാനഘട്ടത്തിലെത്തിനില്‍ക്കുന്നത്. പുതുതായി കിണര്‍ കുഴിക്കുന്നവരും ഇവര്‍ക്കിടയില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."