പിലിക്കോട് പഞ്ചായത്തില്‍ ഇന്നു ക്വിറ്റ് പ്ലാസ്റ്റിക് പ്രഖ്യാപനം
ചെറുവത്തൂര്‍: പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പിലിക്കോട് പഞ്ചായത്തില്‍ ഇന്നു ക്വിറ്റ് പ്ലാസ്റ്റിക്ക് പ്രഖ്യാപനം. രാവിലെ മുതല്‍ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രത്തില്‍ ശുചീകരണം നടക്കും. വിദ്യാലയങ്ങളില്‍ അസംബ്ലി ചേര്‍ന്ന് ശുചിത്വ സന്ദേശം വായിക്കും.
വിദ്യാലയങ്ങളിലും ഓഡിറ്റോറിയങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശമടങ്ങിയ കൊടിക്കൂറ ഉയര്‍ത്തും. വൈകുന്നേരം 3.30നു ചെറുവത്തൂര്‍ ബി.ആര്‍.സിയും പഞ്ചായത്തും ചേര്‍ന്ന് പ്ലാസ്റ്റിക് വിരുദ്ധ റാലി സംഘടിപ്പിക്കും. തുടര്‍ന്നു കാലിക്കടവില്‍ ശുചിത്വ ചിത്രരചന നടക്കും. സൈക്കിള്‍ റാലിയും സംഘടിപ്പിക്കും. പഞ്ചായത്തിലെ കടകളിലെല്ലാം പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
ക്വിറ്റ് പ്ലാസ്റ്റിക് ദിനാചരണ ഭാഗമായി ഒരു ദിനം കൊണ്ട് ശുചിത്വ സന്ദേശ ശില്‍പം ഒരുക്കും. കാലിക്കടവില്‍ ശില്‍പി സുരേന്ദ്രന്‍ കൂക്കാനമാണു ശില്‍പം ഒരുക്കുക.
വൈകുന്നേരം ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ശില്‍പം ഉദ്ഘാടനം ചെയ്യും. ശില്‍പിയ്ക്കുള്ള ഉപഹാര സമര്‍പ്പണം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."