HOME
DETAILS

ജീലാനി ദിനത്തിലെ പുണ്യത്തിലലിഞ്ഞു ഗുരുശ്രേഷ്ഠരുടെ മടക്കയാത്ര

  
backup
December 19, 2018 | 3:33 PM

16549841654981456153

#ഇസ്മാഈല്‍ അരിമ്പ്ര

 

ഖാദിരി, ശാദുലി ജീവിത സരണിയിലെ ആത്മീയ ജീവിതമായിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ വേര്‍പാട് ജീലാനീ ദിനത്തിലെ മധ്യാഹ്നത്തില്‍. ശൈഖ് ജീലാനിയുടെ ആത്മീയശ്രേണിയില്‍ നിന്നു തുടങ്ങിയ മുഹ്‌യിദ്ദീന്‍ എന്ന അതേ നാമമാണ് അത്തിപ്പറ്റ ഉസ്താദിന്റെ ജീവിത പുണ്യം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമുന്നത മഹോന്നതരില്‍ പലരും വിടപറഞ്ഞ റബീഉല്‍ ആഖിറിലാണ് ഉസ്താദിന്റേയും അന്ത്യയാത്ര. റബീഉല്‍ ആഖിര്‍ രണ്ടിനു റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, മൂന്നിനു ബുഖാറയില്‍ സയ്യിദ് കോയക്കുട്ടി തങ്ങള്‍, നാലിനു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, 11ന് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍.... ഇതേ ദിനത്തില്‍ രണ്ടുവര്‍ഷം മുന്‍പാണ് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ വിടവാങ്ങിയത്.


സമസ്ത പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ്്‌ലിയാരുമായി ആത്മീയ ബന്ധമാണ് ഖാദിരിയ്യ സരണിയിലേക്കുള്ള അത്തിപ്പറ്റ ഉസ്താദിന്റെ ആത്മീയസഞ്ചാരം. പിന്നീട് മദീനയിലെ മസ്ജിദുല്‍ ഖുബാഇല്‍ വച്ചാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ ഹലബ് എന്നവരില്‍ നിന്ന് ശാദുലി ത്വരീഖത്ത് സ്വീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശേഷം ശൈഖ് സഅദുദ്ദീന്‍ മുറാദില്‍ നിന്നാണ് ശാദുലി ത്വരീഖത്തിന്റെ നേതൃത്വം അത്തിപ്പറ്റ ഉസ്താദ് സ്വീകരിച്ചത്. മരവട്ടം ഗ്രൈസ് വാലിയിലും അത്തിപ്പറ്റ ഫ്തഹുല്‍ ഫത്താഹിലും ഉസ്താദ് സ്ഥാപിച്ച സ്വലാത്ത്, ദിക്‌റ് ഹല്‍ഖകളില്‍ ആയിരങ്ങളാണ് നിത്യേന ആത്മീയ സായൂജ്യം തേടി എത്താറുള്ളത്. അദ്ദേഹത്തിന്റെ വസതിയിലും പൊതുപരിപാടികളിലുമെല്ലാം തിരുനബി (സ) ചര്യകളെ ജീവിതത്തിലുടെ ആവിഷ്‌കരിച്ചു അദ്ദേഹം.


തന്റെ സാമീപ്യമുള്ളവരെയെല്ലാം ഒരേ തളികയില്‍ ഒന്നിച്ചുചേര്‍ത്തു മാത്രം ഭക്ഷണം കഴിക്കുന്ന അത്തിപ്പറ്റ ഉസ്താദിന്റെ രീതി പ്രശസ്തമാണ്. ഭക്ഷണസമയത്ത് പാലിക്കേണ്ട നിയമങ്ങളും പ്രാര്‍ഥനകളും കഴിക്കേണ്ട രീതിയുമെല്ലാം കൃത്യമായി തന്നൊടൊപ്പമുള്ളവരിലേക്കെല്ലാം പകര്‍ന്നു നല്‍കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എത്ര തിരക്കിനിടയിലും കാണാനെത്തിയവരോട് വിനയാന്വിതനായി അദ്ദേഹം കുശലാന്വേഷണം നടത്തുകയും തലോടുകയും ദുആ ഇരക്കുകയും ചെയ്തിരുന്നു. ക്ഷീണിതനായ അവസരങ്ങളിലെല്ലാം തന്നെ തേടിയെത്തുന്നവരെ മടക്കുന്ന ശൈലി അറിയാതെ, വിനയത്തിന്റെ ആള്‍രൂപമായി. ജീവിതസൂക്ഷ്മതയില്‍ അടിയുറച്ചുനിന്നു.


മലപ്പുറത്തിനടുത്ത് കാഴ്ചശക്തി നഷ്ടമായ ഒരു പണ്ഡിതന്‍ തന്നെ കാണാനെത്തുന്ന പതിവുണ്ടായിരുന്നു. ഇരുളടഞ്ഞ നേത്രങ്ങളുമായി ഊന്നുവടിയും പരസഹായവുമായി നടന്ന അദ്ദേഹത്തോട് ഇനിയൊരിക്കലും കാഴ്ചയിലേക്കു മടക്കമില്ലെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയിരുന്നു. എന്നാല്‍ കാഴ്ച തിരിച്ചുകിട്ടുമെന്നായിരുന്നു അത്തിപ്പറ്റ ഉസ്താദിന്റെ ആത്മീയ നിര്‍ദേശം. ഇതിനായി മജ്‌ലിസുന്നൂര്‍ സദസുകളില്‍ വ്യാപൃതനാവുകയും ഉസ്താദ് പ്രാര്‍ഥന നടത്തുകയും ചെയ്തു. ഇദ്ദേഹത്തിനു കാഴ്ച തിരിച്ചെത്തിയ സംഭവം രണ്ടുവര്‍ഷം മുന്‍പായിരുന്നു. നിശബ്ദമായ അന്തരീക്ഷത്തിലൂടെ ആത്മീയതയുടെ ആഴങ്ങളിലേക്ക് വിശ്വാസികളെ വഴിനടത്തിയ ജ്ഞാനീവര്യരാണ് കണ്‍മറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  7 days ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  7 days ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Kerala
  •  7 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  7 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  7 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  7 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  7 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  7 days ago